
റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യമേഖലയുടെ പശ്ചാത്തലത്തില്‍ പ്രവാസി നഴ്‌സുമാരുടെ ജീവിതാനുഭവങ്ങളും നൊമ്പരങ്ങളും വരച്ചുകാട്ടുന്ന സ്മിത അനിലിന്റെ ‘മണ്‍ തുരുത്തിലെ പെണ്‍ മനങ്ങള്‍’ റിയാദില്‍ പ്രകാശനം ചെയ്തു.

റിയാദ് ലൂഹ ഓഡിറ്റോറിയത്തില്‍ ‘ചില്ല’ സര്‍ഗവേദി സംഘടിപ്പിച്ച ചടങ്ങില്‍ കോഓര്‍ഡിനേറ്റര്‍ നാസര്‍ കാരക്കുന്ന് അധ്യക്ഷത വഹിച്ചു. വിദ്യ ഭാസ്‌കറില്‍ നിന്നു കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറിയും ദേശാഭിമാനി ഗള്‍ഫ് റിയാദ് ലേഖകനുമായ ഷമീര്‍ കുന്നുമ്മല്‍ പുസ്തകം ഏറ്റുവാങ്ങി. ചില്ല രക്ഷാധികാരി സീബ കൂവോട് പുസ്തകം പരിചയപ്പെടുത്തി

രണ്ട് പതിറ്റാണ്ടായി ദവാദ്മി ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ് രചന നിര്‍വഹിച്ച സ്മിത അനില്‍. 2024ലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ദേശീയ ഫെലോഷിപ്പ് ജേതാവാണ്. പ്രവാസത്തിന്റെ ഏകാന്തതയും ഗൃഹാതുരത്വവും മക്കളില്‍നിന്ന് അകന്നുനില്‍ക്കേണ്ടി വരുന്ന അമ്മമാരുടെ മാനസിക സംഘര്‍ഷങ്ങളും മണ്‍തുരുത്തുകളിലെ പെണ്‍മനസ്സുകളുടെ അതിജീവനവും അടയാളപ്പെടുത്തുന്ന 25 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. എഴുത്തുകാരന്‍ ഫിറോസ് കോന്നിയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. ദിശ ബുക്‌സാണ് പ്രസാധകര്‍. കേളി പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, സെക്രട്ടറി സുനില്‍കുമാര്‍, ദവാദ്മി ഏരിയ സെക്രട്ടറി ഉമ്മര്‍ കുരിയോട്, ചില്ല കോഓര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






