നൗഫല്‍ പാലക്കാടന്‍
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,088 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 9,362 ആയി ഉയര്‍ന്നു. 24 മണിക്കൂറിറിനിടെ അഞ്ചു രോഗികകള്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 97 ആയി. ഇതുവരെ 1,398 രോഗികള്‍ രോഗമുക്തി നേടി. 251 പോസ്റ്റിറ്റീവ് ഇന്നു മക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മക്കയില്‍ രോഗികളുടെ എണ്ണം 2,010 ആയി ഉയര്‍ന്നു. ജിദ്ദയില്‍ (210), ദമ്മാം (194), മദീന (177), ഹുഫൂഫ് (123), റിയാദ് (85), മറ്റു സ്ഥലങ്ങളില്‍ പത്തില്‍ താഴെ മാത്രമാണ് ഇന്ന് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്നറിയാനും സംശയമുളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതിനും പ്രതേക സംഘം ഇറങ്ങിയിട്ടുണ്ട്. വീടുകളിലും ക്യാമ്പുകളില്‍ അവര്‍ പരിശോധന നടത്തും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






