
റിയാദ്: ഇന്നലെയും ഇന്നുമായി മൂന്ന് ഇന്ത്യക്കാര്‍ കൂടി മരിച്ചതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി. സൗദി ബിന്‍ലാദന്‍ ഗ്രൂപ്പില്‍ മക്കാ ഹറം പ്രോജക്ട് ജീവനക്കാരായ ഫക്ര ആലം, മുഹമ്മദ് അസ്‌ലം ഖാന്‍, മദീനയില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ ബര്‍ക്ക് അലി അബ്ദുല്ലത്തിഫ് ഫകീര്‍ എന്നിവരാണ് മരിച്ചത്.
ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് അസ്‌ലം ഖാന്‍(51). ഏപ്രില്‍ 3 ന് മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഗുലിസ്ഥാന്‍ അസ്‌ലം ഭാര്യയാണ്. തമന്ന, ഹംദി എന്നിവരാണ് മക്കള്‍. ഇവര്‍ ക്വാരന്റൈനില്‍ കഴിയുകയാണ്.
മക്ക ഹറം പവര്‍ സ്‌റ്റേഷനിലെ എഞ്ചിനീയര്‍ തെലങ്കാന സ്വദേശി അസ്മത്തുള്ള ഖാന്‍ വെള്ളിയാഴ്ച കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഏപ്രില്‍ 14 ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൗദി ബിന്‍ലാദന്‍ ഗ്രൂപ്പിലെ തൊഴിലാളികള്‍ക്കിടയില്‍ കൊറോണ വൈറസ് ബാധിച്ച കേസുകളുടെ എണ്ണം 117 ആണ്. ഇതില്‍ 70 എണ്ണം മക്കയിലാണ്. മലയാളികളായ ഷെബ്‌നാസ് പാലകണ്ടില്‍ (29), സഫ്വാന്‍ നദമല്‍ (41) എന്നിവരാണ് നേരത്തെ മരിച്ച ഇന്ത്യക്കാര്‍. മുഹമ്മദ് സാദിഖ് (ഹൈദരാബാദ്), സുലൈമാന്‍ സയ്യിദ് ജുനൈദ് (മഹാരാഷ്ട്ര), ബ ദ്ര ആലം (ഉത്തര്‍പ്രദേശ്) എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാര്‍.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






