
റിയാദ്: യുണൈറ്റഡ്എഫ്സിയും ഹാഫ്ലൈറ്റ്എഫ്സിയും സംയുക്തമായി നടത്തിയ മൂന്നാമത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ലാന്റേണ്‍ എഫ ്സി ജേതാക്കളായി. റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്സ്വാഴക്കാടിനെ ഏകപക്ഷീയമായ ഒരുഗോളിനാണ് മുട്ടുകുത്തിച്ചത്.
മുബീന് (ഫോക്കസ്ലൈന്എഫ്സി), മുബശ്ശിര്‍ (ലാന്റേണ്‍എഫ്.സി) എന്നിവര്‍ സെമിഫൈല്‍ മാന്‍ഓഫ്ദിമാച്ചായും അലിഅസ്കര്‍ (ലാന്റേണ്‍എഫ്.സി) ഫൈനലിലെ മാന്‍ഓഫ്ദിമാച്ചായും തെരഞ്ഞെടുത്തു. യൂ.എഫ്.സി സൂപ്പര്‍ കപ്പിലെ ഫെയര്‍ പ്ലേടീം ആയി ഫോക്കസ് ലൈന്‍ എഫ്സിതെരഞ്ഞെടുത്തു.

എം.ടി.പി മുഹമ്മദ്കുഞ്ഞി, അഡ്വ. അനീര്‍ബാബു, ശിഹാബ് കൊട്ടുകാട്, ഉബൈദ്എടവണ്ണ, അബ്ദുല്ല വല്ലാഞ്ചിറ, ജോബി ജോസ്, ശകീബ് കൊളക്കാടന്‍, മുസ്തഫ കവ്വായി, മന്സൂര്തിരൂര്, നവാസ് കണ്ണൂര്‍ എന്നിവര്‍ കളിക്കാരെപരിചയപ്പെട്ടു. യൂ.എഫ്.സിസൂപ്പര്കപ്പിന്റെ ഭാഗമായി റിയാദിലെ 2018ലെ ബെസ്റ്റ്കീപ്പര്, ബെസ്റ്റ് ഡിഫെന്‍ഡര്‍, ബെസ്റ്റ് ഫോര്‍വേഡ് എന്നിവര്‍ക്കുളള ഉപഹാരം മുബഷിര്‍, ശൗലിക്, ഫാരിസ് എന്നിവര്‍ക്ക് സമ്മാനിച്ചു.
വിന്നേഴ്സ്ടീമിനുള്ള െ്രെപസ്മണി സവാദ്, മുജീബ് എന്നിവരും വിന്നേഴ്സ്ട്രോഫി ജോബിജോസും, റണ്ണേഴ്സ് പ്രൈസ്മണി അലിയും, റണ്ണേഴ്സ്ട്രോഫി മുസ്തഫകവ്വായി, നബീല്പാഴൂര്, ഹുസ്സൈര്ചാലക്കുടിഎന്നിവരും വിതരണം ചെയ്തു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






