Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു

റിയാദ് കെ എം സി സി സ്‌കൂള്‍ ഫെസ്റ്റ് മെയ് 3ന്

റിയാദ്: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് സീസണ്‍2 മെയ് 3ന് അരങ്ങേറും. എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മുതലാണ് പരിപാടി. റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ 1500 ലധികം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ക്ലേ മോഡലിംഗ്, ഡ്രോയിംഗ്, കളറിംഗ്, ഇംഗ്ലിഷ് പദ്യം ചൊല്ലല്‍, ഫാന്‍സിഡ്രസ്, കഥ പറയല്‍, പ്രസംഗ മത്സരം, കാര്‍ഡ് മേക്കിംഗ്, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് (എക്‌സിബിഷന്‍), ബ്രോഷര്‍ മേക്കിംഗ് (ഇ പോസ്റ്റര്‍ ഡിസൈന്‍), ഇംഗ്ലീഷ് ലേഖന മത്സരം, ആര്‍ട്‌സ് ആന്റ് സയന്‍സ് എക്‌സിബിഷന്‍, ബൊക്കെ മേക്കിംഗ്, പേപ്പര്‍ ഒര്‍ണമെന്റ്‌സ് മേക്കിങ്, പവര്‍ പോയിന്റ് പ്രസന്റെഷന്‍, മൊബൈല്‍ ഫോട്ടോഗ്രാഫി, സലാഡ് മേക്കിംഗ് (വെജിറ്റബിള്‍), ഫാബ്രിക്ക് പെയ്ന്റിംഗ്, കാലിഗ്രാഫി, ന്യൂസ് റീഡിംഗ് തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടക്കും. കെ.ജി, ഒന്ന്‌രണ്ട്, മൂന്ന-അഞ്ച്, ആറ്-എട്ട്, ഒമ്പത്-പന്ത്രണ്ട് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍. 70 ഇനങ്ങളില്‍ വിവിധ വേദികളിലാണ് മത്സരം ഒരുക്കിയിട്ടുളളത്. ഇതന് പുറമെ 22 ഇനങ്ങളിലായി ഓണ്‍ ദ സ്‌പോട്ട് ടാലന്റ് മത്സരവും അരങ്ങേറും.

ഏഴ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടാലന്റ് ഷോയും നടക്കും. മത്സരങ്ങള്‍ക്കായി പ്രത്യേകം കൗണ്ടറുകളും പത്തിലധികം വേദികളും സജ്ജീകരിക്കും. ഫെസ്റ്റില്‍ കൂടുതല്‍ പോയിന്റ് വാങ്ങുന്ന ആണ്‍കുട്ടിയെ കലാ പ്രതിഭയായും പെണ്‍കുട്ടിയെ കലാതിലകമായും തെരഞ്ഞെടുക്കും. കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരാവും.

നോഫ ഓഡിറ്റോറിയത്തില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും kmccschoolfest2019@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. പത്രസമ്മേളനത്തില്‍ ജലീല്‍ തിരൂര്‍, സുബൈര്‍ ഇമിമ്പ്ര, മുഹമ്മദ് ഷാഹിദ് മാസ്റ്റര്‍, പി സി മജീദ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top