
റിയാദ്: സൗദി ഇലക്ട്രിസിറ്റി കമ്പനി കൂടുതല്‍ മീറ്റര്‍ റീഡിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഉപഭോക്താക്കള്‍ക്ക് വേഗം ഇലക്ട്രിസിറ്റി ബില്‍ വിതരണം ചെയ്യുന്നതിനാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും ഇലക്ട്രിസിറ്റി കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് യഥാസമയം ഇലക്ട്രിസിറ്റി ബില്‍ വിതരണം ചെയ്യുന്നില്ലെന്ന് വിവിധ പ്രവിശ്യകളില്‍ പരാതി ഉയര്‍ന്നിരുന്നു. നിലവിലുളള ഉദ്യോഗസ്ഥര്‍ അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നിയമനം. സൗദിയില്‍ 96 ലക്ഷം വൈദ്യുതി ഉപഭോക്താക്കളാണുളളത്. ഇവരുടെ മീറ്ററുകള്‍ പരിശോധിക്കാന്‍ 2750 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. പുതുതായി 950 ഉദ്യോഗസ്ഥര്‍ക്കാണ് നിയമനം നല്‍കിയത്.
മീറ്റര്‍ റീഡിംഗ് കഴിഞ്ഞാല്‍ ആറു ദിവസത്തിനകം ബില്ലുകള്‍ വിതരണം ചെയ്യും. റീഡിംഗുകള്‍ സൂക്ഷ്മപരിശോധന നടത്തുന്നതിനും പുനഃപരിശോധന നടത്തുന്നതിനും ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചതോടെ സാധ്യമാകും.
ഓരോ ഉപഭോക്താവും ഉപയോഗിച്ച വൈദ്യുതിയുടെ വിവരം റീഡിംഗ് എടുക്കുന്ന ദിവസം എസ്.എം.എസ് സന്ദേശത്തിലൂടെ അറിയിക്കും. ഇത്തരത്തില്‍ പരിഷ്കരിച്ച സംവിധാനം ഉപയോഗിച്ചാണ് മീറ്റര്‍ റീഡിംഗ് നടത്തുന്നതെന്നും സൗദി ഇലക്ട്രിസിറ്റി കമ്പനി വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






