റിയാദ്: സൗദിയിലെ പ്രമുഖ ബ്യൂട്ടി കെയര്‍ സ്ഥാപനമായ അല്‍ബിനിയ ബ്യൂട്ടി പാര്‍ലറിന്റെ പുതിശാഖ മുറബ്ബയിലെ ലുലു റിയാദ് അവന്യു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ബ്യൂട്ടി കെയറിന്റെ ഉദ്ഘാടനം അബ്ദുല്‍ അസീസ് അല്‍റുവൈസ് നിര്‍വഹിച്ചു.
ഹെയര്‍ സ്‌റ്റെല്‍, ഹെയര്‍ കളര്‍, ഹെയര്‍ കട്ടിംഗ്, ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്, ബോഡി കെയര്‍, ഹെയര്‍ സ്പാ, നഖ സംരക്ഷണം, ദക്ഷിണേന്ത്യന്‍ പരമ്പരാഗത ആയുര്‍വേദിക് മസാജ്, യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ചര്‍മസംരക്ഷണവും അല്‍ ബിനിയ ബ്യൂട്ടി കെയറില്‍ ലഭ്യമാണ്.

വിദഗ്ദ പരിശീലനവും പരിചയ സമ്പത്തും നേടിയവരുടെ നേതൃത്വത്തിലാണ് അല്‍ ബിനിയ ബ്യൂട്ടി കെയറിലെ സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ഓപറേഷന്‍സ് ഡയറക്ടര്‍ ഹെന്റി സുരേഷ് പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുളള ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.
മുറബ്ബ ലുലു ഹൈപര്‍ മാര്‍ക്കറ്റിന്റെ രണ്ടാം നിലയില്‍ സ്ത്രീകള്‍ക്കു മാത്രമായി അല്‍ബിനിയ ബ്യൂട്ടി കെയര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിംഗ് അബ്ദുല്ല റോഡില്‍ മാര്‍വെല കമ്മ്യൂണിറ്റി, ഖുറൈസ് റോഡിലെ റബ്‌വ കോമ്പൗണ്ട് എന്നിവിടങ്ങളിലും ശാഖകളുണ്ട്.
ബ്യൂട്ടീഷ്യന്‍ സുനിത സുരേഷ്, ബ്യൂട്ടി പാര്‍ലര്‍ ഔട്ട് ലെറ്റ് മാനേജര്‍ സ്‌റ്റെഫന്‍ സുരേഷ്, ഓപറേഷന്‍ കോഓര്‍ഡിനേറ്റര്‍ സ്‌റ്റെഫി സുരേഷ്, മാള്‍ മാനേജര്‍ ലാലു വര്‍ക്കി, മാള്‍ ഓപറേഷന്‍സ് എക്‌സിക്യുട്ടീവ് സാദിഖ് അലി ശൈഖ്, മിശാല്‍ അല്‍റിമാല്‍, അബ്ദുല്‍ അസീസ് അല്‍ഖഹ്താനി എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ഉദ്ഘാടന പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






