Sauditimesonline

OICC DAMMAM
വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ അനിവാര്യഘടകം; ഫെഡറലിസം സംരക്ഷിക്കപ്പെടണം

‘ലെറ്റ്‌സ് ചാറ്റ് ഓണ്‍ സോഷ്യല്‍ മീഡിയ’ റിംഫ് ടോക് 12ന് റിയാദില്‍


റിയാദ്: ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ നേട്ടവും കോട്ടവും ചര്‍ച്ച ചെയ്യുന്നു. ‘ലെറ്റ്‌സ് ചാറ്റ് ഓണ്‍ സോഷ്യല്‍ മീഡിയ’ എന്ന പേരില്‍ ജൂലൈ 12ന് വെള്ളി രാത്രി 7ന് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടി. സൈബറിടങ്ങളിലെ സംരംഭകത്വം എന്ന വിഷയം ഉബൈദുല്ല ചീരംതൊടികയും സോഷ്യല്‍ മീഡിയാ സുരക്ഷയും നിയന്ത്രണവും എന്ന വിഷയം അമീര്‍ ഖാനും സോഷ്യല്‍ മീഡിയ അറിവുകള്‍ എന്ന വിഷയം നവാസ് റഷീദും അവതരിപ്പിക്കും.

വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി റിംഫിന്റെ നേതൃത്വത്തില്‍ വിദഗ്ദരെ ഉള്‍പ്പെടുത്തി ‘റിംഫ് ടോക്’ എന്ന പേരില്‍ ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിക്കും. അതിന്റെ ഭാഗമാണ് ലെറ്റ്‌സ് ചാറ്റ് ഓണ്‍ സോഷ്യല്‍ മീഡിയ പരിപാടി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0562730751, 0560514198 നമ്പറുകളില്‍ ബന്ധപ്പെടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top