Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

48 മലയാളികള്‍ ഉള്‍പ്പെടെ 750 പേര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നു ഇന്ത്യയിലെത്തി

റിയാദ്: നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ മാതൃരാജ്യത്തേക്ക് മടക്കി അയച്ചതായി അധികൃതര്‍ അറിയിച്ചു. ഈ മാസം വിവിധ സംഘങ്ങളായി ഇന്ത്യയിലേക്ക് അയച്ചവരില്‍ 48 പേര്‍ മലയാളികളായിരുന്നു. 750 ഇന്ത്യക്കാരെയാണ് ഈ മാസം സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടക്കി അയച്ചത്. ഇന്നലെ 30 മലയാളികള്‍ ഉള്‍പ്പെടെ 380 പേരെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ദല്‍ഹിയിലെത്തിച്ചു. ഈ മാസം 4ന് 18 മലയാളികളെയും മടക്കി അയച്ചിരുന്നു.

ഇഖാമ, തൊഴില്‍ നിയമ ലംഘകരായി രാജ്യത്തു കഴിയുന്നവരെയാണ് നാടു കടത്തുന്നത്. രാജ്യ വ്യാപകമായി പൊലീസും പാസ്‌പോര്‍ട് ഡയറക്ടറേറ്റും നിയമ ലംഘകരെ കണ്ടെത്താന്‍ പരിശോധന നടത്തുന്നുണ്ട്. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരും തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്തവരുമാണ് ഇന്ത്യയിലേക്ക് മടക്കി അയച്ച മലയാളികളിലേറെയും.

ഇന്ത്യയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന 150 പേര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നുണ്ട്. ഇവരെ എത്രയും വേഗം ഇന്ത്യയിലെത്തിക്കുന്നതിന് നിയമ നടപടി പൂര്‍ത്തിയായി വരുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top