Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

ഹൂതി മിസൈല്‍ ജസാനില്‍ തകര്‍ത്തു

റിയാദ്: യമനില്‍ നിന്ന് ഹൂതികള്‍ തൊടുത്ത മിസൈല്‍ തകര്‍ത്തതായി സൗദി സഖ്യ സേന. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ജസാന്‍ ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തതെന്നും സഖ്യ സേന വ്യക്തമാക്കി.

ഇറാന്‍ പിന്തുണയോടെ യമനില്‍ നിന്ന് നിരന്തരം ആക്രമണം തുടരുകയാണ്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍, മിസൈല്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ജിസാനിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി മിസൈല്‍ തൊടുത്തത്. എന്നാല്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് വ്യേമ പ്രതിരോധ സേന മിസൈല്‍ തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി ഖമീസ് മുഷൈത് ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്ത മൂന്ന് ആളില്ലാ വിമാനങ്ങള്‍ തകര്‍ത്തിരുന്നു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കേണല്‍ തുര്‍ക്കി അല്‍ മാലികി കുറ്റപ്പെടുത്തി. ഹൂതികളുടെ ആക്രമണ ശ്രമങ്ങളെ ജിസിസി സെക്രട്ടറി ജനറല്‍ ഡോ നായിഫ് അല്‍ ഹജ്‌റഫി അപലപിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top