Sauditimesonline

2 ICF
വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് ഐ.സി.എഫ് 'എഡ്‌ഗ്ലോ' പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ലോക ഹൃദയദിനത്തില്‍ സഫ മക്ക പ്രതിജ്ഞാ ക്യാമ്പയിന്‍

റിയാദ്: ലോക ഹൃദയ ദിനത്തില്‍ സഫ മക്ക പോളിക്ലിനിക് ഹാരയില്‍ പ്രതിജ്ഞാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുമെന്നും ദിനേന വ്യായാമം ചെയ്യുമെന്നും പ്രതിജ്ഞ ബോര്‍ഡില്‍ രേഖപ്പെടുത്തി ക്ലിനിക് ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ അലി അല്‍ ഖര്‍ണി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി ക്ലിനിക്കിലെ ഡോക്ടര്‍മാരും ജീവനക്കാരും സന്ദര്‍ശകരും ഹൃദയാരോഗ്യ സംരക്ഷണത്തിന് ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എഴുതി ഒപ്പ് വെച്ചു. ഭക്ഷണവും വ്യായാമവും ഹൃദയാരോഗ്യത്തില്‍ വഹിക്കുന്ന പങ്ക് വിവരിക്കുന്ന ലഘുലേഖ വിതരണം ചെയ്തു.

ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അതിവേഗം ചികിസ്ത തേടണം. കുറഞ്ഞത് ആറു മാസത്തില്‍ ഒരിക്കലെങ്കിലും ആവശ്യമായ രക്ത പരിശോധനകള്‍ നടത്തണമെന്ന് ചടങ്ങില്‍ പ്രസംഗിച്ച ഡോ. സഞ്ചു ജോസ് പറഞ്ഞു. പ്രവാസികള്‍ മാനസീക സമ്മര്‍ദ്ദം പരമാവധി കുറക്കുന്നതിന് ഒഴിവ് സമയങ്ങളില്‍ വ്യായാമത്തിലും സൗഹൃദ കൂട്ടായ്മകളിലും ഇതര വിനോദ പരിപാടികളിലും സജീവമാകണമെന്ന് ഡോ. അസ്മ ഫാത്തിമ പറഞ്ഞു.

ഡോ. സുമയ്യ മന്‍സൂര്‍, ഡോ. അലി ഹൈദര്‍, ഡോ. ഫര്‍സാന, ഡോ. ഫെറോസ പാലോജി, ഡോ. റോമാന മതീന്‍, നഴ്‌സുമാരായ ചിഞ്ചു, സിജി, ഷൈ, സാജിത, മോനിഷ, നജ്മ നജീബ്, പി ആര്‍ ഹെഡ് അര്‍വ അല്‍ ഖര്‍നി, അല്‍ ജാസി, നാഹിദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top