Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ഒഐസിസി ആദരിച്ചു

റിയാദ്: കൊവിഡ് പ്രതിസന്ധിയില്‍ റിയാദിലെ പൊതു സമൂഹത്തിന് താങ്ങും തണലുമായി സേവനം അനുഷ്ടിച്ച ആരോഗ്യ പ്രവര്‍ത്തകരെയും ജീവകാരുണ്യ പ്രവര്‍ത്തകരെയും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ആദരിച്ചു. ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുത്തവര്‍, മരുന്നു വിതരണം ചെയ്തവര്‍, ആശുപത്രിയിലേക്ക് കോവിഡ് ബാധിതരെ സാഹസികമായി കൊണ്ടുപോയവര്‍ തുടങ്ങി മികച്ച സേവനം കാഴ്ചവെച്ചവരെ വിസ്മരിക്കാന്‍ കഴിയില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉപഹാരം സമ്മാനിച്ചു.

ഡോക്ടര്‍മാരായ സെബാസ്റ്റ്യന്‍, അബ്ദുല്‍ അസീസ്, ഷൈന്‍, ഹസീന ഫുഹദ്, ജോസഫ് അലക്‌സാണ്ടര്‍, സഞ്ജു ജോസ്, ജന്‍സീര്‍, റിനി മാത്യു, നഴ്‌സുമാരായ സമീറ കണ്ണതൊടി, അനുഅനിയന്‍, ചന്ദ്ര വല്ലി ജോസ്, സോണിയ മാത്യു, നിയാസ് ഇസ്മായില്‍, മനോജ്, ബിനീഷ് ജേക്കബ്, നിസാര്‍ കുഴികണ്ടന്‍, അബ്ദു നാസ്സര്‍, മഹേഷ് പല്ലത്തൊടി, സിഞ്ചു റാന്നി, എല്‍സി ബിനു, മാത്യു എറണാംകുളം, മന്‍സൂര്‍, പൊതു പ്രവര്‍ത്തകരായ, മജീദ് ചിങ്ങോലി, ഷാജി സോനാ, ശിഹാബ് കൊട്ടുകാട്, ഷാനവാസ് മുനമ്പത്, നിഷാദ് ആലംകോട്, നൗഷാദ് ആലുവ, സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, സുഗതന്‍ നൂറനാട്, ശുകൂര്‍ ആലുവ, അബ്ദുല്‍ ജലീല്‍, റോയ് വയനാട്, അബ്ദുല്‍ ലത്തീഫ് കാസര്‍ഗോഡ്, റഫീഖ് വെമ്പായം, അജി വെട്ടു റോഡ്, ജയന്‍ മാവില, യോഹന്നാന്‍,

എബ്രഹാം ചെങ്ങന്നൂര്‍, കുഞ്ഞു മോന്‍ കൃഷ്ണപുരം, രാജേന്ദ്രന്‍. ഇ എം, ഹകീം പട്ടാമ്പി, നവാസ് കണ്ണൂര്‍, ലത്തീഫ് കല്ലോട്, ഷാനവാസ് ചാരായം, ഷാനവാസ് എസ. പി. പ്രദിന്‍ അലക്‌സ്, നജിം കടക്കല്‍, മുഹമ്മദ് സാബിര്‍, ജാഫര്‍ ഖാന്‍ ഉമ്മര്‍, ഡൊമിനിക് സാവിയോ, ജോണ്‍സണ്‍ എറണാംകുളം, നാസ്സര്‍ സൈദ് മുഹമ്മദ്, നേവല്‍ ഗുരുവായൂര്‍, വഹീദ് വാഴക്കാട്, അബൂബക്കര്‍ ബ്രഹ്മത്, ഉമ്മര്‍ ഷെരീഫ്, ഹാറൂന്‍ അല്‍ റഷീദ്, ജോണ്‍ കക്കയം, തങ്കച്ചന്‍ വര്‍ഗീസ്, ഷിനോജ് ചാക്കോ, സുരേഷ് ബാബു, സവാദ് അതിയില്‍ , സുനില്‍ മുതെന, റഹീം കൊല്ലം , ഹുസ്സൈന്‍ ചേലക്കര, നൗഷാദ് കറ്റാനം എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. ജന. സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, യഹ്യയ കൊടുങ്ങലൂര്‍, സകീര്‍ ദാനത്, സുരേഷ് ശങ്കര്‍, തോമസ് രാജു, മോഹന്‍ദാസ് വടകര, ഹകീം പട്ടാമ്പി, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്രത്വം കൊടുത്തു. പ്രോഗ്രാം കണ്‍വീനര്‍ നവാസ് വെള്ളിമാട്കുന്നു സ്വാഗതവും ശാഫീഖ് കിനാലൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top