
റിയാദ്: അടിസ്ഥാന ജന വിഭാങ്ങളെ മുസ്ലിം ലീഗിലെത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച നേതാവായിരുന്നു അന്തരിച്ച പി വി.മുഹമ്മദ് അരീക്കോടെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കോഓര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച പിവി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സിദ്ദീഖ് തുവ്വൂര്‍, സിദീഖ് കോങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കണ്‍വീനര്‍ വി. കെ റഫീഖ് ഹസന്‍ വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു. മുജീബ് ഉപ്പട, ബാവ താനൂര്‍, യാസര്‍ വെട്ടത്തൂര്‍, ഹംസ കട്ടുപ്പാറ, നൗഫല്‍ തിരൂര്‍, ശിഹാബ് മണ്ണാര്‍മല, അനസ് മങ്കട, റഷീദ് മേലാറ്റൂര്‍, ഫസല്‍ കരുവാരക്കുണ്ട് എന്നിവര്‍ നേതൃത്വ നല്‍കി. നൗഫല്‍ തിരൂര്‍ സ്വാഗതവും നാസര്‍ മുത്തേടം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.