Sauditimesonline

watches

നേരിട്ട് വിമാനം; ഇന്ത്യക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും

റിയാദ്: ഇന്ത്യ വിമാന വിലക്ക് വീണ്ടും നീട്ടി. സെപ്തംബര്‍ 30 വരെ നിലവിലുണ്ടായിരുന്ന വിലക്ക് ഒക്‌ടോബര്‍ 31 വരെ തുടരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ സുനില്‍ കുമാര്‍ അറിയിച്ചു. ഇതോടെ ഇന്ത്യസൗദി നേരിട്ടുളള വിമാന യാത്രക്ക് കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

കഴിഞ്ഞ ആഴ്ച സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കരും ന്യൂ ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വിമാനയാത്ര സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ജയശങ്കറിന്റെ ട്വിറ്റര്‍ സന്ദേശം പ്രവാസികളില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. അതിനിടെയാണ് ഇന്ത്യ ഒരു മാസത്തേക്കു കൂടി വ്യോമഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇന്ത്യ വ്യോമഗതാഗതത്തയന് ഏര്‍പ്പെടുത്തിയ നിരോധനമാണ് എയര്‍ ബബിള്‍ കരാറിന് തടസ്സമെന്നാണ് അറിയുന്നത്. അതിനിടെ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ അനുമതിയുണ്ട്. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരാണ് തൊഴിലിടങ്ങളില്‍ മടങ്ങിയെത്താന്‍ കഴിയാതെ കുടിയിട്ടുളളത്. ചാര്‍ട്ടേഡ് വിമാന സര്‍വീസാണ് നിലവില്‍ ഇന്ത്യസൗദി സെക്ടറില്‍ സര്‍വീസ് നടത്തുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച മുഴുവന്‍ പ്രവാസികള്‍ക്കധം നേരിട്ട് സൗദിയിലെത്താന്‍ അവസരം ഒരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. എയര്‍ ഇന്ത്യ ഒക്‌ടോബര്‍ 31 മുതല്‍ സൗദിയിലെ വിവിധ സെക്ടറുകളില്‍ നേരിട്ടുളള യാത്രക്ക് ബുക്കിംഗ് ആരംഭിച്ചു. മാര്‍ച്ച് 26 വരെയാണ് ബുക്കിംഗ് ആരംഭിച്ചത്. അതുകൊണ്ടുതന്നെ അടുത്തമാസം അവസാനത്തോ ൈനേരിട്ടുളള വിമാന സര്‍വീസ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഈ മേഖലയിലുളളവര്‍ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top