Sauditimesonline

watches

സ്‌കൂള്‍ ബസുകള്‍ പൊതുഗതാഗത അതോറിറ്റിയുടെ അനുമതി നേടണം

റിയാദ്: സൗദിയില്‍ പൊതുഗതാഗത അതോറിറ്റി ലൈസന്‍സ് നേടാത്ത ബസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളും ഇന്റര്‍നാഷണല്‍ സ്‌കൂളുകളും സ്വകാര്യ ട്രാന്‍സ്‌പോര്‍ട് കമ്പനികളുമായി കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് പൊതുഗതാഗത അതോറിറ്റി ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കൊവിഡ് വ്യാപനം തടുയുന്നതിന് ആവശ്യമായ നടപടി ബസുകളില്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിച്ചതിന് ശേഷം തൊഴിലാളികളെ തൊഴിലിടങ്ങളിലെത്തിക്കുന്ന വാഹനങ്ങള്‍ കരാറുകാര്‍ ഉപയോഗിക്കുന്നുണ്ട്. ഒരേ സമയം രണ്ട് ശരാറുകളില്‍ വരേ വാഹനം ഉപയോഗിക്കുന്നതായും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളെ വളരെ നേരത്തെ സ്‌കൂളുകളിലെത്തിച്ച് അടുത്ത ട്രിപ് തൊഴിലാളികളുമായി പോകുന്നതിന് അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതായും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുഗതാഗത അതോറിറ്റിയുടെ അനുമതി നേടണമെന്ന് വ്യവസ്ഥ ഏര്‍പ്പെടുത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top