Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

പട്ടാമ്പി കൂട്ടായ്മ അംഗത്വ വിതരണം

ദമ്മാം: പട്ടാമ്പി കൂട്ടായ്മ ദമ്മാം ചാപ്റ്റര്‍ അംഗത്വ വിതരണം ആരംഭിച്ചു. ബദര്‍ അല്‍ റാബി ഹാളില്‍ നടന്ന പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം ഉദ്ഘാടനം ചെയ്തു. സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തില്‍ എന്നിവര്‍ ചേര്‍ന്ന് ഉപദേശക സമിതി അംഗം സക്കീര്‍ പറമ്പിലിന് അംഗത്വ കാര്‍ഡ് കൈമാറി ഉത്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.

സക്കീര്‍ പറമ്പില്‍ കൂട്ടായ്മയുടെ ലക്ഷ്യവും ദൗത്യവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗായകര്‍ സിസാര്‍ പട്ടാമ്പി, അബ്ദുറഹിമാന്‍ മഞ്ഞളുങ്ങള്‍, സൈനുദ്ധീന്‍ കണ്ണന്നൂര്‍ എന്നിവര്‍ ഗാനം ആാലപിച്ചു. മമ്മുട്ടി കാരക്കാട്, സഫ്‌വാന്‍ വിളയൂര്‍, നൗഷാദ് ഗ്രീന്‍പാര്‍ക്ക്, ജംഷിദ് കൈപ്പുറം , നിദാഷ് മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഷാഫി പരുവാരത്ത് സ്വാഗതവും ട്രെഷറര്‍ ഷബീര്‍ കൊപ്പം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top