റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നു വാക്‌സിന്‍ സ്വീകരിച്ചവര്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍. ഒമ്പത് വാക്‌സിനുകള്‍ക്കാണ് സൗദിയില്‍ അംഗീകാരം. ഫൈസര്‍ ബയോടെക്, മേേേഡണ, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനെക, ജോന്‍സന്‍, സിനോഫാം, സിനോവാശ്, കോവാക്‌സിന്‍, കോവോവാക്‌സ്, സ്പുട്‌നിക് എന്നിവ സ്വീകരിച്ചവര്‍ സര്‍ട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യണം. തവക്കല്‍നാ ആപ്പില്‍ ഇതിന്റെ സ്റ്റാറ്റസ് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
24 മണിക്കൂറിനിടെ സൗദിയില്‍ 407 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ മരിച്ചു. 685 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 501 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.