Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

മദീനയുടെ മാധുര്യം പകര്‍ന്ന് പുതിയ മ്യൂസിക്കല്‍ ആല്‍ബം

റിയാദ്: എന്റെ ഇഷ്‌ക് മദീന മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു. അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചു പരിപാടിയില്‍ ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, ഗാനം രചിച്ച മജീദ് കെ. പി പതിനാറുങ്ങല്‍, കമര്‍ബാനു സലാം, ഷിബു ഉസ്മാന്‍, നാസര്‍ വണ്ടൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.

സിദ്ധീഖ് കല്ലുപറമ്പന്‍, ഷൈജു പച്ച, ജയന്‍ കൊടുങ്ങല്ലൂര്‍, ഷാജി മഠത്തില്‍, ഗഫൂര്‍ കൊയിലാണ്ടി, സൈഫ്കൂട്ടങ്ങല്‍, ഖാലിദ് അല്‍ മദീന, റിജോസ്, ബാബു പട്ടാമ്പി സ്‌നേഹതീരം, ഫൈസല്‍ തമ്പലകോടാന്‍, ഉമ്മര്‍ അമാന്‍ത്ത്, അസ്‌ലം പാലത്ത്, അഷ്‌റഫ് ചെലമ്പ്ര, ഷാജഹാന്‍ കഞ്ഞീരപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഭിന്നശേഷിയുളള കല്‍ക്കത്ത സ്വദേശി മലപ്പുറത്ത് അഭയം തേടിയ ഫാത്തിമ ഹവ്വയാണ് ഗാനം ആലപിച്ചത്. ഗഫൂര്‍ എം കയ്യാം ചിട്ടപ്പെടുത്തിയ ഗാനം അഷ്‌റഫ്.കെ.പി പതിനാറിങ്ങല്‍ സംവിധാനം ചെയ്തത്. ക്യാമറ ജലീല്‍ തിരൂരങ്ങാടി. യൂട്യൂബ് ചാനലില്‍ ത്രീ-ഐസ് മീഡിയ പുറത്തിറക്കുന്ന പതിമൂന്നാമത്തെ ആല്‍ബമാണ് ‘എന്റെ ഇഷ്ഖ് മദീന’.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top