Sauditimesonline

seven abha
വിനോദത്തിന് വിമാനത്താവളത്തില്‍ പുതിയ കേന്ദ്രം; 'സെവന്‍ അബഹ' നാളെ നാടിന് സമര്‍പ്പിക്കും

ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ നേതൃത്വത്തില്‍ ‘ടിഫ’

തബൂക്ക്: ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ തബൂക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ടിഫ) രൂപീകരിച്ചു. പ്രവിശ്യയിലെ എട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കൂട്ടായ്മയാണ് പുതിയ അസോസിയേഷന്‍. പുതുതായി തെരഞ്ഞെടുത്ത അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സ്വീകരണം ഒരുക്കി. യോഗത്തില്‍ അഷ്‌റഫ് ആലപ്പുഴ അധ്യക്ഷത വഹിച്ചു.

ടിഫ ഭാരവാഹികളായ ഫസല്‍ എടപ്പറ്റ, മുഹമ്മദ് ഷരീഫ് കാരക്കുന്ന്, ഇസ്മായില്‍ പുള്ളാട്ട്, ശുഐബ് പള്ളത്ത്, ജാഫര്‍ കാരാട്ട്, ഉപദേശക സമിതി അംഗങ്ങളായ ലാലു ശൂരനാട്, സിറാജ് എറണാകുളം, ഉണ്ണി മുണ്ടുപറമ്പ്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ യാസര്‍ അംരി, അലി, യാസര്‍, നൂറുദ്ധീന്‍ കണ്ണൂര്‍, ഷമീര്‍, ഫര്‍ഷാദ്, ഷാജഹാന്‍ കുളത്തൂപുഴ, യൂസുഫ് വളാഞ്ചേരി, മസൂദ്, ഇസ്ഹാഖ്, ജംഷീര്‍, അലി എന്നിവര്‍ സന്നിഹിതരായിരുന്നു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് അംഗങ്ങളായ സരീസ് വെട്ടുപാറ, ഷഫീര്‍ ആലപ്പുഴ, ഇര്‍ഷാദ് ഇസ്മായില്‍, അര്‍ഷദ് മാനു, സിബിന്‍ ലാല്‍, ബാദുഷ, അനൂപ്, ഷെഹ്ഷാദ്, നിസാം, ദുല്‍ഫീഖര്‍, സഹര്‍ഷാ, സല്‍മാന്‍ നിയാസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഫസല്‍ എടപ്പറ്റ സ്വാഗതവും കാദര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top