Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

അഞ്ച് ഗോളുകളുടെ ജയം; ഗാര്‍ഡിയന്‍സിനെ തകര്‍ത്ത് സഫ ചാമ്പ്യന്‍മാര്‍

യാംബു: എലൈറ്റ് എഫ്‌സി സംഘടിപ്പിച്ച ‘വെറ്ററന്‍സ് സൂപ്പര്‍ കപ്പ്-2026’ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സഫ ഇലക്ട്രോണിക്‌സ് എഫ്.സി ജേതാക്കള്‍. യൂറോപ്പ് ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ മത്‌സരത്തില്‍ ഗാര്‍ഡിയന്‍സ് എഫ്.സി ടീമിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാം് മുട്ടുകുത്തിച്ചത്. 40 വയസ്സിന് മുകളിലുള്ള കളിക്കാര്‍ പങ്കെടുത്ത ആറ് ടീമുകള്‍ മാറ്റുരച്ച മത്സരം വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു.

എലൈറ്റ് എഫ്.സി ചെയര്‍മാന്‍ അയ്യൂബ് എടരിക്കോട്, നൗഫല്‍, അബ്ദുല്‍ ഹമീദ് കാഞ്ഞിരങ്ങാടന്‍, ഷറഫുദ്ദീന്‍ പാലീരി, സുമ കരീം ട്രോഫി ലോഞ്ചിങ് നിര്‍വഹിച്ചു. കളിയിലെ താരമായി അഷ്‌റഫിനെ തെരഞ്ഞെടുത്തു. ശാഹുല്‍ ആണ് മികച്ച ഗോള്‍ കീപ്പര്‍. ടൂര്‍ണമെന്റിലെ ‘ടോപ് സ്‌കോറര്‍’ ആയി ഇസ്ഹാഖിനെയും തെരഞ്ഞെടുത്തു.

സാംസ്‌കാരിക സമ്മേളനം കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.എ കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു. എലൈറ്റ് എഫ്.സി പ്രസിഡന്റ് മാമുക്കോയ ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. അജോ ജോര്‍ജ്, സിറാജ് മുസ്‌ലിയാരകത്ത്, ശങ്കര്‍ എളങ്കൂര്‍, അനീസുദ്ദീന്‍ ചെറുകുളമ്പ്, അയ്യൂബ് എടരിക്കോട്, എന്നിവര്‍ ആശംസ നേര്‍ന്നു.

ഷമീര്‍ എച്എംആര്‍ കളികള്‍ നിയന്ത്രിച്ചു. ക്ലബ്ബ് മാനേജര്‍ നിയാസ് പുത്തൂര്‍ സ്വാഗതവും ട്രഷറര്‍ ഷാഹിദ് നന്ദിയും പറഞ്ഞു. എലൈറ്റ് ക്ലബ് ജനറല്‍സെക്രട്ടറി മന്‍സൂര്‍ ഒഴുകൂര്‍, ഷഹബാസ്, ഷാഹിദ്, ബഷീര്‍ താനൂര്‍, നൗഫല്‍, ഷിബിലി, സക്കറിയ, ജംഷി, ഷഹീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top