
റിയാദ്: സെഡ് കെ ടെക് പോസ് മെഷീന്‍ സോഫ്ട് വെയറിന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി സെക്കന്റ് ഫെയ്‌സ് അംഗീകാരം. അദ്‌വാ അല്‍ ശുജയും ലാനാ ടെക്‌നോളജിയും ചേര്‍ന്നാണ് സോഫ്ട്‌വെയര്‍ വികസിപ്പിച്ചത്.
സൗദിയിലെ സംരംഭകര്‍ ഉപയോഗിക്കുന്ന സോഫ്ട്‌വെയറുകള്‍ക്ക് സൗദി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ അംഗീകാരം ആവശ്യമാണ്. അടുത്ത വര്‍ഷം മുതല്‍ അംഗീകാരമുളള സോഫ്ട്‌വെയറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുളളൂ. ഇത്തരത്തില്‍ സെക്കന്റ് ഫെയ്‌സ് അംഗീകാരമാണ് സെഡ് കെ പോസ് മെഷീനുകളില്‍ ഉപയോഗിക്കുന്ന സോഫ്ട്‌വെയറുകള്‍ക്ക് ലഭിച്ചത്. സോഫ്ട്‌വെയറുകള്‍ ടാക്‌സ് അതോറിറ്റിയുടെ സെര്‍വറുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. ഇതുവഴി ഓരോ സ്ഥാപനവും ഇഷ്യൂ ചെയ്യുന്ന ഇന്‍വോയ്‌സുകളുടെ നികുതി ഉള്‍പ്പെടെയുളള വിവരങ്ങള്‍ അതോറിറ്റിക്ക് ലഭ്യമാകും. നികുതി തട്ടിപ്പ് തടയുന്നതിനാണ് സോഫ്ട്‌വെയറുകള്‍ സകാത്ത് അതോറിറ്റിയുമായി ബന്ധിപ്പിക്കുന്നത്. നിലവില്‍ വന്‍കിട കമ്പനികളുടെ ഏതാനും സോഫ്ട്‌വെയറുകള്‍ക്ക് മാത്രമാണ് അംഗീകാരം.

എന്നാല്‍ ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന പൊയിന്റ് ഓഫ് സെയിത്സ് (പോസ്) മെഷീനുകള്‍ക്കുളള സോഫ്ട്‌വെയറാണ് അദ്‌വാ അല്‍ ശുജ്ജയും ലാനാ ടെക്‌നോളജിയും വികസിപ്പിച്ചത്. അറബി ഇംഗ്‌ളീഷ്, മലയാളം ഉള്‍പ്പെടെ പത്തിലധികം ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന സോഫ്ട്‌വെയര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തവര്‍ക്കും വേഗം ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് രൂപകല്പന ചെയ്തിട്ടുളളത്.

ഗ്രോസറി ഷോപ്, സൂപ്പര്‍മാര്‍ക്കറ്റ്, കോഫിഷോപ്, റസ്റ്ററന്റ് തുടങ്ങി മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും സെയിത്സ്, ഇന്‍വെന്ററി എന്നിവ കൈകാര്യം ചെയ്യാന്‍ സോഫ്ട്‌വെറില്‍ സൗകര്യം ഉണ്ട്ഐ ടി, സോഫ്ട്‌വെയര്‍, സെക്യൂരിറ്റി സിസ്റ്റംസ്, നെറ്റ്‌വര്‍ക്കിംഗ് രംഗത്തെ പ്രമുഖരായ അദ്‌വ അല്‍ ശുജ നേരിട്ടാണ് സൗദില്‍ സോഫ്ട്‌വെയറും പൊസ് മെഷീനും വിതരണം ചെയ്യുന്നത്. സകാത്ത് അതോറിറ്റി അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം സാമൂഹിക, സാംസ്‌കാരക, ബിസിനസ് പ്രമുഖരുടെ സാന്നിധ്യത്തില്‍ അരങ്ങേറി.

ഓണ്‍ലൈന്‍ വെബ്‌സൈറ്റ്, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി നിര്‍ദേശിക്കുന്ന രണ്ടാം ഘട്ട സോഫ്ട്‌വെയറുകള്‍ സംബന്ധിച്ച് ജനറല്‍ മാനേജര്‍ ഡോ. ഷിബു മാത്യു വിശദീകരിച്ചു. സെഡ്‌കൊ പോസ് മെഷീ സോഫ്ട്‌വെയറിന്റെ സവിശേഷതകള്‍ ഹരികൃഷ്ണന്‍ അവതരിപ്പിച്ചു. സെഡ്‌കെ ടെകോ പ്രൊഡക്ട് മാനേജര്‍ ഹിറാം, ഡി-ലിങ്ക് പ്രൊഡക്ട് മാനേജര്‍ ത്വയ്യിബ്, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പളളി എന്നിവര്‍ പ്രസംഗിച്ചു. അന്‍സാര്‍ കൊച്ചി, ഷബാന അന്‍ഷാദ് എന്നിവരുടെ സംഗീത വിരുന്നും അരങ്ങേറി. ബാബു ഷാനവാസ് സ്വാഗതം പറഞ്ഞു. സജിന്‍ നിഷാന്‍ അവതരാരകനായിരുന്നു.
.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






