Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

കേളി കാരംസ്: അഫ്‌സല്‍, ഫഹദ് ടീം ജേതാക്കള്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ചു കാരംസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.18 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ അഫ്‌സല്‍, ഫഹദ് ടീം ജേതാക്കളായി. റിജോഷ്, സജീര്‍ ടീമിനാണ് രണ്ടാം സ്ഥാനം. സംഘാടക സമിതി കണ്‍വീനര്‍ വിപീഷ് രാജന്റെയും, ഏരിയ സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗം മൃദുന്‍ പ്രകാശിന്റേയും നേതൃത്വത്തില്‍ അനില്‍ കുമാര്‍ പുളിക്കേരില്‍, സുധിന്‍ കുമാര്‍, അബ്ദുസലാം, കമ്മു സലിം , മുഹമ്മദ് റാഫി എന്നിവര്‍ വിവിധ മത്സരങ്ങള്‍ നിയന്ത്രിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ കലാമിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ വിജയികള്‍ക്കുള്ള ക്യാഷ് െ്രെപസും, ട്രോഫിയും ഉമ്മുല്‍ഹമാം ഏരിയ രക്ഷാധികാരി സെക്രെട്ടറി ഷാജു പിപി, ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ്, ഏരിയ പ്രെസിഡെന്റ് ബിജു, ഏരിയ ട്രഷറര്‍ സുരേഷ് പി എന്നിവര്‍ കൈമാറി, സംഘാടക സമിതി കണ്‍വീനര്‍ വിപീഷ് രാജന്‍, കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റ് അംഗം റിയാസ് പള്ളാട്ട്, സംഘാടക സമിതി സാമ്പത്തിക കണ്‍വീനര്‍ അനില്‍ കുമാര്‍, മനു പത്തനംതിട്ട, പ്രേംകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ അബ്ദുസലാം ചടങ്ങിന് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top