
അല്‍ ഖര്‍ജ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ചു കിംഗ് ഖാലിദ് ജനറല്‍ ആശുപത്രി അധികൃതരുമായി സഹകരിച്ചു നടത്തിയ രക്ത ദാന പരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വര്‍ഷങ്ങളായി നടത്തി വരുന്ന പരിപാടിയാണ് ദേശീയ ദിനത്തില്‍ ‘അന്നം നല്‍കിയ നാടിനു ജീവ രക്തം’ പരിപാടി. ബ്‌ളഡ് ഡൊണേഷന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന്‍ ജാബിര്‍ മുഹ്‌സിന്‍ അല്‍ അസ്മരി പ്രവര്‍ത്തകരെ സ്വീകരിച്ചു.

ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഷമാമ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. മലയാളികള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാണെന്നും രക്തദാനത്തില്‍ മാത്രമല്ല രോഗികളെ സന്ദര്‍ശിക്കുന്നതിലും മയ്യിത്ത് പരിപാലനത്തിലും കെഎംസിസി ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
അല്‍ ഖര്‍ജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ എന്‍ കെ എം കുട്ടി, ഷബീബ് കൊണ്ടോട്ടി, ഇക്ബാല്‍ അരീക്കാടന്‍, റിയാസ് വള്ളക്കടവ്, ലത്തീഫ് കരുവന്തുരുത്തി, ഹമീദ് കൊളത്തൂര്‍, വിവിധ ഏരിയ കമ്മിറ്റി നേതാക്കളായ യൂനുസ് മന്നാനി, സമീര്‍ പാറമ്മല്‍, ഹമീദ് പാടൂര്‍, ഫൈസല്‍ ആനക്കയം,ഇക്ബാല്‍ ചേരനാണ്ടി,ഫൈസല്‍ തിരൂര്‍, അമീര്‍ വിപി, സാബിത് കൊടക്കല്ല്, സിദ്ധീഖ് കണ്ണംവെട്ടിക്കാവ് തുടങ്ങിയവര്‍ പ്രോഗ്രാം നിയന്ത്രിച്ചു. ഡോ.അബ്ദുല്‍ നാസര്‍ , അരുള്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. ആശുപത്രി അധികൃതരായ ഡോ. മുഹമ്മദ്,അബ്ദുല്‍ സലാം അല്‍ അനസി, അബ്ദുല്‍ മജീദ് അല്‍ യഹ്‌യ, മുനീഫ് അല്‍ അനസി, ആയിഷ മജ്‌റഷി, ജോആന അല്‍ ശമ്മരി, സല്‍മാന്‍ അല്‍ അഫീഫി എന്നവര്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






