റിയാദ്: സൗദി 92-ാം ദേശീയ ദിനത്തോടനുബന്ധിച്ച് സഫ മക്ക മെഡിക്കല്‍ സെന്റര്‍ ‘അറേബ്യന്‍ പാട്ടുത്സവം’ സംഘടിപ്പിച്ചു. സൗദി ഗായകരായ മുഹമ്മദ് അല്‍ അമ്രി, മിസ്ഫര്‍ അല്‍ ഖഹ്താനി എന്നിവര്‍ നേതൃത്വം നക്കുന്ന ‘വതന്‍ നജദ്’ ബാന്‍ഡാണ് സഫ മക്ക ഒരുക്കിയ ദേശീയ ദിനാഘോഷത്തില്‍ ഗാനങ്ങള്‍ അവതരിപ്പിച്ചത്. സഫ മക്ക റിക്രിയേഷന്‍ ക്ലബ്ബിലെ വിദേശികളും സ്വദേശികളുമായ കലാകാരന്മാരും പരിപാടിയില്‍ പങ്കെടുത്തു.
കലാകാരന്മാരുടെ പൗരാണിക നിലമാണ് സൗദി അറേബ്യ. ചൊല്‍കൊണ്ട പല അറബ് കവിതകളുടെയും പാട്ടുകളുടെയും ഉറവിടംകൂടിയാണ് രാജ്യം. ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ കലാകാരന്മരെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളും അവസരങ്ങളും സര്‍ക്കാര്‍ നല്‍കുന്നത് അഭിമാനകരമാണ്. മാനസിക ഉല്ലാസം ആരോഗ്യത്തിന്റെ ഭാഗംകൂടിയാണ്. അതുകൊണ്ടാണ് കലാകാരന്‍മാരെ ഉള്‍പ്പെടുത്തി ദേശീയ ദിനത്തില്‍ അറേബ്യന്‍ പാട്ടുത്സവം സംഘടിപ്പിച്ചതെന്ന് ക്ലിനിക് അഡ്മിന്‍ മാനേജര്‍ ഫഹദ് അല്‍ ഉനൈസി പറഞ്ഞു.
ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണം, പരിവര്‍ത്തന പദ്ധതികള്‍ എന്നിവയെല്ലാം രാജ്യത്തിന് ലോകശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. നിയോം, ദി ലൈന്‍ ഉള്‍പ്പടെയുള്ള കിരീടാവകാശിയുടെ പദ്ധതികള്‍ അത്ഭുതകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വിഷന്‍ 2030 പദ്ധതി സാക്ഷാത്ക്കരിക്കുമ്പോള്‍ എല്ലാ മേഖലയിലും വിപ്ലവകരമായ വികസനമുണ്ടാകുമെന്ന് ആശംസകള്‍ നേര്‍ന്ന് ഷാജി അരിപ്ര പറഞ്ഞു.
മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും സന്ദര്‍ശകരും കേക്ക് മുറിച്ചും മധുരം പങ്കിട്ടും ആഘോഷത്തില്‍ പങ്കാളികളായി. ഖാലിദ് അല്‍ ഉനൈസി, മറം അല്‍ ഷറാനി, ഹെല അല്‍ അസിനാന്‍, യാസര്‍ അല്‍ ഖഹ്താനി, ഫവാസ് അല്‍ ഹറബി, ബാഷര്‍ അല്‍ ഒത്തൈബി, ഹനാന്‍ അല്‍ ദോസരി, നൂറ അല്‍ ഹുസിനാന്‍, അഹദ് അല്‍ ദോസരി, അബ്ദുള്ള അല്‍ നഹ്ദി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബാലകൃഷ്ണന്‍, ഡോ.സെബാസ്റ്റ്യന്‍, ഡോ.തമ്പാന്‍, ഡോ.അനില്‍ കുമാര്‍, ഡോ.ഷാജി എന്നിവര്‍ നേത്രത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.