ഹായില്‍: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹായില്‍ കേരള ചാപ്റ്റര്‍ ഫ്രറ്റേണിറ്റി ഫെസ്റ്റ്-2022ന്റെ ഭാഗമായി അരങ്ങേറിയ വടം വലി മല്‍സരം ആവേശം പകര്‍ന്നു.
ബര്‍സാന്‍ ദര്‍ബി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിറ്റി സ്വീറ്റ്‌സ് ഹായില്‍ ഒന്നാം സമ്മാനവും ദല്ല ഹായില്‍ രണ്ടാം സ്ഥാനവും നേടി. പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ ന്യൂ സ്റ്റാര്‍ ഹായില്‍ ഒന്നാം സ്ഥാനവും ബ്ലൂസ്റ്റാര്‍ രണ്ടാം സ്ഥാനവും നേടി. ഫ്രറ്റേണിറ്റി ഫോറം ഹായില്‍ പ്രസിഡന്റ് ഷമീം ശിവപുരം പരിപാടി ഉദ്ഘാടനം ചെയ്തു. വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് നിഹാസ് കല്ലമ്പലം ഉപഹാരം സമ്മാനിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ട്രോഫി പ്രസിഡന്റ് റഊഫ് ഇരിട്ടി വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ഷാന്‍ പാങ്ങോട്, മൊയ്‌നുദീന്‍ എന്നിവര്‍ പ്രസംഗിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.