റിയാദ്: അറേബ്യന്‍ ഡ്രൈവേഴ്‌സ് അഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജൂണ്‍ 3ന് എക്‌സിറ്റ് 9ലെ ഫഹസ് ദൗരിക്കടുത്ത് അറബ് പാലസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 7ന് പരിപാടി ആരംഭിക്കും. ‘ഇശല്‍ അറേബ്യ’ എന്ന പേരില്‍ സംഗീത വിരുന്നും അരങ്ങേറും. സിനിമ പിന്നണി ഗായകരായ അഫ്‌സല്‍, അന്‍സാര്‍ കൊച്ചിന്‍, സജില സലിം, സജിലി സലിം എന്നിവര്‍ നേതൃത്വം നല്‍കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് കലാ വിരുന്ന് ഒരുക്കിയിട്ടുളളതെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസി സമൂഹത്തിന് പൊതുവേയും ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകമായും വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ സഹായവും നല്‍കാന്‍ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. കൊവിഡ് കാലത്ത് ഭക്ഷണം പോലും ഇല്ലാതെ വിഷമിച്ച നിരവധി ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചിരുന്നു. കൂട്ടായ്മയുടെ കീഴില്‍ രക്ത ദാനത്തിന് പ്രത്യേക ഗ്രൂപ്പ് നിലവിലുണ്ട്. ഇതിനകം നൂറുകണക്കിന് യൂനിറ്റ് രക്തം ദാനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ജോര്‍ജ് തൃശൂര്‍, സെക്രട്ടറി മുഹമ്മദ്ഷാ വെഞ്ഞാറമൂട്, ട്രഷറര്‍ ഷജീര്‍ തിരുവനന്തപുരം, പ്രോഗ്രാം കണ്‍വീനര്‍ ജോജു ജോസ്, മീഡിയ കോര്‍ഡിനേറ്റര്‍ ബ്ലെസ്സണ്‍ ജോണ്‍, ചാരിറ്റി വിംഗ് കണ്‍വീനര്‍മാരായ നവാസ് ചേളോട്, ഉനൈസ് പട്ടാമ്പി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.