റിയാദ്: രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാജിദ് ആലപ്പുഴക്ക് യാത്രയയപ്പ്. സാമൂഹിക, കലാ, സാംസ്‌കാരിക ജീവകാരുണ്ണ്യ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന ആലപ്പുഴ വലിയകുളം സ്വദേശി സാജിദിന് യവനിക കലാ സാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി.
സുലൈമാനിയ ന്യൂ മലാസ് ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ കായംകുളം, അബ്ദുല്‍ സലാം ഇടുക്കി, മുഹമ്മദ് ഖാന്‍ പത്തനംതിട്ട, നാസര്‍ ലെയ്‌സ് കരുനാഗപ്പള്ളി, വിജയന്‍ നെയ്യാറ്റിന്‍കര എന്നിവര്‍ പങ്കെടുത്തു.
നാട്ടിലുളള മുന്‍ ഭാരവാഹികളായ യൂസുഫ് കുഞ്ഞ്, ഫിറോസ് നിലമ്പൂര്‍, ബഷീര്‍ ചൂനാട്, സലീം മാളിയേക്കല്‍, അബ്ദുല്‍ സലാം കരുനാഗപ്പള്ളി, രാജന്‍ കാരിച്ചാല്‍, ഭാരവാഹികളായ സുരേഷ് ബാബു ഈരിക്കല്‍, ഖമറുദീന്‍ താമരക്കുളം എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പരിപാടിയില്‍ സംബന്ധിച്ചു. യവനികയുടെ ഓര്‍മ്മഫലകം പ്രസിഡന്റ് ഷാജി മഠത്തില്‍ സമ്മാനിച്ചു. യാത്രയയപ്പിന് സാജിദ് ആലപ്പുഴ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.