Sauditimesonline

steaphan
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി

മെഗാ ഏഷ്യന്‍ ഫെസ്റ്റ് ഫെബ്രുവരി 28ന്

റിയാദ്: മെഗാ ഏഷ്യന്‍ ഫെസ്റ്റിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളോടെ ഫെബ്രുവരി 28ന് തുമാമ സാഹില്‍ തീം പാര്‍ക്കിലാണ് ആഘോഷം ഒരുക്കിയിട്ടുളളത്. ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ബംഗ്‌ളാദേശ്, ചൈന, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസി സമൂഹത്തിന്റെ സംഗമമായിരിക്കും ഏഷ്യന്‍ ഫെസ്റ്റ്. അറബ് വംശജരും മേളയില്‍ പങ്കാളികളാകും. സാംസ്‌കാരിക സമ്മേളനം സൗദി ചേംബര്‍ ഓഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് 2 മുതല്‍ രാത്രി 11 വരെയാണ് ആഘോഷ പരിപാടികള്‍. കൈറ്റ് ഫ്‌ളൈയിംഗ്, ഫുഡ് സ്റ്റാള്‍, മൈലാഞ്ചി, ഫെയ്‌സ് പെയിന്റിംഗ്, വടംവലി മത്സരങ്ങള്‍, കുട്ടികള്‍ക്കായി കളറിംഗ് മത്സരം, വിവിധ രാജ്യങ്ങളില്‍ നിന്നുളള ഗായകര്‍ അണിനിരക്കുന്ന സംഗീത വിരുന്ന്, ടാലന്റ് ഷോ, കുട്ടികളും ഫിലിപ്പിനോകളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, അവാര്‍ഡ് നൈറ്റ്, വിരലുകള്‍ ഉപയോഗിച്ച് ചിത്ര രചന നടത്തുന്ന ഡെക്‌സ്റ്ററിസം ആര്‍ടിസ്റ്റ് വിനി വേണുഗോപാലിന്റെ പ്രദര്‍ശനം, അഞ്ചു വയസുളള മുഹമ്മദ് റാസി നയിക്കുന്ന ഓപണ്‍ ക്വിസ് എന്നിവ അരങ്ങേറുമെന്ന് സംഘാടകര്‍ പറഞ്ഞു.

ഇ എം ടി ഗ്‌ളോബല്‍, ആര്‍ ക്യൂ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്. സൗദിയില്‍ ആദ്യമായാണ് ഏഷ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി സാംസ്‌കാരിക, വിനോദ പരിപാടകള്‍ ഒരുക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ഉബൈദ് എടവണ്ണ, റഹീല്‍ ഖുറൈഷി എന്നിവര്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top