
റിയാദ്: മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മ ഓറ ആര്‍ടിക്രാഫ്റ്റ് റിയാദില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. രംഗ് എന്ന പേരില്‍ റിയാദ് അവന്യൂമാളില്‍ നടന്ന പരിപാടി ഫിംഗര്‍ പെയ്ന്റിംഗ് ആര്‍ട്ടിസ്റ്റും ഗിന്നസ് റെക്കോഡ് ഉടമയുമായ വിനി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് പൂന്തോട്ടം വരച്ചായിരുന്നു ഉദ്ഘാടനം.

വിനി വേണുഗോപാലിന് ലാലു വര്‍ക്കി ഉപഹാരം സമ്മാനിച്ചു. കാലിഗ്രഫി പ്ര്വര്‍ശനം, കളറിംഗ്, ഡ്രോയിംഗ്, കാര്‍ഡ് മെയ്കിംഗ് മത്സരം എന്നിവയും അരങ്ങേറി. പ്രവാസി കുടുംബിനികളുടെയും കുട്ടികളുടെയും സര്‍ഗ ശേഷി പരിപോഷിപ്പിക്കുന്നതിനാണ് ഓറ ആര്‍ടിക്രാഫ്ട് ശ്രമിക്കുന്നതെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന ക്രിയേറ്റിവ് ഹെഡ് ഷെര്‍മി നവാസ്, ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഷീബ ഫൈസല്‍ എന്നിവര്‍ പറഞ്ഞു. മൊബൈല്‍ ഫോണിലും സാമൂഹിക മാധ്യമങ്ങളിലും സമയം ദുര്‍വയം ചെയ്യുന്നതിന് പകരം സര്‍ഗ ശേഷി പരിപോഷിപ്പിക്കുന്നതിലൂടെ മാനസിക ഉല്ലാസം നേടാന്‍ കഴിയും. കൊവിഡ് കാലത്ത് ഓണ്‍ലൈനില്‍ നിരവധി പരിശീലന പരിപാടികള്‍ക്കും ഓറ നേതൃത്വം നല്‍കിയതായി സംഘാടകര്‍ പറഞ്ഞു.

പരിപാടികള്‍ക്ക് നസ്‌റീന്‍ സഫീര്‍, തസ്‌നിം അഫ്താബ്, സാഹിദ റാഫി, ഖദീജ ശുഹാന, മുഹ്‌സിന്‍ ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






