റിയാദ്: ഒമൈക്രോണ്‍ സാന്നിധ്യം കൂടുതല്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സൗദിയില്‍ നിന്നു പുറത്തു പോകുന്നത് ഒഴിവാക്കണമെന്ന് പബ്‌ളിക് ഹെല്‍ത് അതോറിറ്റി. സൗദിയില്‍ നിന്നു വാക്‌സിന്‍ സ്വീകരിക്കാതെ നേരത്തെ രാജ്യം വിടുകയും വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കിലും 5 ദിവസം ക്വാറന്റെനില്‍ കഴിയണം. ശ്വാസകോശ രോഗങ്ങള്‍, പനി എന്നിവ അനുഭവപ്പെടുന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്തുളള പൗരന്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. അതേസമയം, രാജ്യം വിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
അതിനിടെ, സൗദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 116 ആയി. മാസങ്ങളായി 100ല്‍ താഴെയായിരുന്നു പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഒരാഴ്ചയായി 50ല്‍ കൂടുതലായിരുന്നു പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. അതിനിടെയാണ് നൂറിന് മുകളിലായി കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 34 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.