Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

അറബി കാലിഗ്രഫിക്ക് യുനസ്‌കോ അംഗീകാരം

റിയാദ്: അറബി കാലിഗ്രഫിക്ക് യുനസ്‌കോയുടെ അംഗീകാരം. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് അദൃശ്യ സാംസ്‌കാരിക വാഭാഗത്തിലാണ് അറബി കാലിഗ്രഫിയെ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയത്.

അറബി കാലിഗ്രഫിയുടെ സൗന്ദര്യവും പൈതൃകവും പരിഗണിച്ചാണ് യുനസ്‌കോ അംഗീകാരം. സൗദിയുടെ നേതൃത്വത്തില്‍ 15 അറബ് രാജ്യങ്ങള്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് യുഎന്‍ എഡ്യൂകേഷനല്‍, സയന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ അറബി കാലിഗ്രഫിയെ അംഗീകരിച്ചത്.

അറബി അക്ഷരങ്ങളുടെ കലാ മികവും മികച്ച കലാരൂപവുമാണ് അറബി കാലിഗ്രഫിയെന്ന് യുനസ്‌കോ വിലയിരുത്തി. കാലിഗ്രഫിയുടെ സൗന്ദര്യവും ചരിത്രത്തിലെ സംഭാവനകളും ലോകത്തിന് പരിചയപ്പെടുത്താന്‍ യുനസ്‌കോ അംഗീകാരം സഹായിക്കുമെന്ന് സൗദി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ഫര്‍ഹാന്‍ പറഞ്ഞു. അറബി കാലിഗ്രഫി വര്‍ഷമായി ആചരിക്കുന്ന വേളയിലാണ് അംഗീകാരം. അറബ് ദേശീയതയുടെ അടയാളവും സംസ്‌കാരത്തിന്റെ പ്രതീകവുമാണ് അറബി കാലിഗ്രഫി. ഇസ്‌ലാമിക പൈതൃകം സംഭാവന നല്‍കിയ മഹത്തായ കാലാരൂപങ്ങളില്‍ സുപ്രധാനമാണ് അറബി കാലിഗ്രഫിയെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top