റിയാദ്: റിയാദ് മെട്രോ മൂന്ന് മാസത്തിനം വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് റോയല്‍ കമ്മീഷന്‍. മെട്രോ റെയില്‍ പദ്ധതിയുടെ 92 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയതായും കമ്മീഷന്‍ അറിയിച്ചു.
സൗദി തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്ന ബൃഹത് പദ്ധതിയാണ് റിയാദ് മെട്രോ. സര്‍വീസ് ആരംഭിക്കുന്നതോ ൈലോകത്തിലെ ഏറ്റവും വലിയ മെട്രോകളിലൊന്നായി റിയാദ് മെട്രോ മാറും. റിയാദ് റോയല്‍ കമ്മീഷന് കീഴിലാണ് മെട്രോ പദ്ധതി നടപ്പിലാക്കുന്നത്. ട്രാക്കുകളുടെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയായി. സിഗ്‌നലുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും സജ്ജമാണ്. സ്‌റ്റേഷനുകളിലെ ഫിനിഷിംഗ് ജോലികളാണ് പുരോഗമിക്കുകയാണ്. ഇത് 60 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറ് ട്രാക്കുകളും 184 ട്രെയിനുകളും 84 സ്‌റ്റേഷനുകളും ഉള്‍ക്കൊളളുന്നതാണ് റിയാദ് മെട്രോ. 350 കി.മീ ട്രാക്കും ഒരുങ്ങിയിട്ടുണ്ട്. റയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് എത്തിച്ചേരാന്‍ 1800 കി.മീ ദൈര്‍ഘ്യത്തില്‍ ബസ് സര്‍വീസുകളുമായി ബന്ധിപ്പിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ട്രെയിന്‍, ബസ് എന്നിവയുടെ പരീക്ഷണ ഓട്ടവും ആരംഭിച്ചിട്ടുണ്ട്.
00
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.