റിയാദ്: ആം ആത്മിയുടെ തകര്‍പ്പന്‍ വിജയത്തില്‍ ആഹ്‌ളാദം പങ്കുവെച്ച് റിയാദിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. കേജ്രിവാളിന്റെ നേതൃത്വത്തില്‍ ഹാട്രിക് വിജയം നേടിയതില്‍ മധുരം വിളമ്പിയാണ് സന്തോഷം പങ്കുവെച്ചത്. ഫെബ്രുവരി 14ന് ആവാസിന്റെ നേതൃത്വത്തില്‍ റിയാദില്‍ വിജയ ദിനം ആഘോഷിക്കുമെന്ന് ആം ആത്മി വെല്‍ഫയര്‍ അസോസിയേഷന്‍ (ആവാസ്) നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വര്‍ഗീയതക്കെതിരെ വികസനത്തിന് ജനം നല്‍കിയ അംഗീകാരമാണ് ദല്‍ഹിയിലെ വിജയം. ഇന്ത്യയില്‍ ഉയര്‍ന്നു വരേണ്ട ബദല്‍ രാഷ്ട്രീയം ജനക്ഷേമമായിരിക്കണം. അതിനാണ് പ്രഗത്ഭരെ അണിനിരത്തി ആം ആത്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേജ്രിവാള്‍ നടപ്പിലാക്കിയ ആശയങ്ങളുടെ വിജയം കൂടിയാണിത്. അഴിമതി അവസാനിപ്പിച്ച് ജനങ്ങളുടെ ക്ഷേമത്തിന് പ്രഥമ പരിഗണനയാണ് ആത്യന്തികമായി പാര്‍ട്ടി ലക്ഷ്യം വെക്കുന്നതെന്നും ആവാസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

കേരളത്തില്‍ പാര്‍ട്ടിക്ക് ധാരാളം അണികളുണ്ട്. നല്ലൊരു നേതൃത്വം അനതി വിദൂര ഭാവിയില്‍ കേരളത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി കരുത്തു തെളിയിക്കും. ഇതിന് ദല്‍ഹിയിലെ വിജയം കരുത്തു പകരും. പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് പ്രവാസികള്‍ക്കിടയില്‍ ആം ആത്മി പാര്‍ട്ടിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിവരുകയാണെന്നും ആവാസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റിയാദില്‍ നിന്ന് ആവാസ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക സഹായം നല്‍കിയതായും പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പോള്‍ വര്‍ഗീസ്, ടി കെ സി അഷ്‌റഫ്, അസീസ് കടലുണ്ടി, ഇല്യാസ് പാണ്ടിക്കാട്, മന്‍സൂര്‍ വേങ്ങര, അസീസ് മാവൂര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






