Sauditimesonline

NAVAYUGAM
മകനില്ലാത്ത ഓണക്കാലത്ത് അമ്മയ്ക്കരികിലേക്ക്; സ്‌നേഹപ്പുടവയുമായി നവയുഗം

ജിസാനില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

ജിസാന്‍: അബൂഅരീഷ് സഊദി ആംഡ് ഫോഴ്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഷെര്‍ളി ഡേവിഡ് ജേക്കബ് (34) അന്തരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമണ്‍ കുറിച്ചിപ്പത്തലില്‍ വീട്ടില്‍ കുടുംബാംഗമാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഈ മാസം 5ന് ഷെര്‍ളി ജോലി ചെയ്യുന്ന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായി. തുടര്‍ന്നായിരുന്നു മരണം.

എട്ട് വര്‍ഷമായി അബൂഅരീഷില്‍ ജോലി ചെയ്തു വരികയായിരുന്നു ഷെര്‍ളി. ഡേവിഡ് ജേക്കബിന്റെയും ശാന്തമ്മയുടെയും മകളാണ്. ഭര്‍ത്താവ്: ജോബിന്‍. അബഹ അല്‍ഹയാത്ത് ആശുപത്രിയില്‍ നഴ്‌സായ സഹോദരി ഷൈനി ഡേവിഡ് ചികിത്സാ വേളയില്‍ ഷെര്‍ളിക്കൊപ്പം ഉണ്ടായിരുന്നു. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുന്നതിന് നിയമ നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top