Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

സൗദിയില്‍ ഡ്രോണ്‍ വേട്ട; കിഴക്കന്‍ പ്രവിശ്യയില്‍ തകര്‍ത്തത് 19 ഡ്രോണുകള്‍

റിയാദ്: കിഴക്കന്‍ പ്രവിശ്യയിലെ വ്യോമ പരിധിയില്‍ പ്രത്യക്ഷപ്പെട്ട ഡ്രോണ്‍ ആക്രമണത്തെ വ്യോമ പ്രതിരോധ സേന ആകാശത്ത് തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായി 19 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ മുതല്‍ തുടര്‍ച്ചയായ ഇടവേളകളിലാണ് ആക്രമണ ശ്രമം. പുലര്‍ച്ചെ രണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടതോടെയാണ് പ്രതിരോധ നടപടികള്‍ ആരംഭിച്ചത്. ഒരു മണിക്കൂറിന് ശേഷം വീണ്ടും രണ്ട് ഡ്രോണുകള്‍ തകര്‍ത്തു. പിന്നാലെ രണ്ട് ഘട്ടങ്ങളിലായി ആദ്യം നാലും പിന്നീട് മൂന്ന് ഡ്രോണുകളും വ്യോമസേന പ്രതിരോധിച്ചു.

ആക്രമണ ശ്രമങ്ങള്‍ തുടര്‍ന്നതോടെ അതീവ ജാഗ്രതയില്‍ നിലയുറപ്പിച്ച പ്രതിരോധ സേന ഒരു മണിക്കൂറിനിടെ മൂന്ന് ഡ്രോണുകള്‍ കൂടി ആകാശത്തു നശിപ്പിച്ചു. രാവിലെ അഞ്ച് ഡ്രോണുകള്‍ കൂടി തകര്‍ത്തതോടെ 19 ഡ്രോണുകളാണ് തകര്‍ത്തത്. കിഴക്കന്‍ പ്രവിശ്യയിലെ ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണത്തിന് ശ്രമം. അതേസമയം, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top