
റിയാദ്: സൗദിയിലെ ഡ്രൈവര്‍മാരുടെ കൂട്ടായ്മ ബെസ്റ്റ് വേ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് ആറാം വാര്‍ഷികം ആഘോഷിക്കുന്നു. ഫെബ്രുവരി 10 വ്യാഴം റിയാദ് അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6ന് സാംസ്കാരിക സമ്മേളനം നടക്കും. ഫാദര്‍. ഡേവിസ് ചിറമേല്‍, നാസര്‍ മാനു, വിനോദ് കോവൂര്‍, കെ സി കമ്മുക്കുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മെഡിക്കല്‍ ക്യാമ്പ്, നൃത്തനൃത്യങ്ങള്‍, സംഗീത വിരുന്ന എന്നിവയും അരങ്ങേറും.

2016 ല്‍ രൂപീകരിച്ച സംഘടനക്ക് സൗദി അറേബ്യയില്‍ 14 യൂണിറ്റുകളും നാഷണല്‍ കമ്മറ്റിയും നിലവിലുണ്ട്. ഡ്രൈവര്‍മാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവന്ന സംഘടനയ്ക്ക് നിരവധി സഹായങ്ങളും വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അംഗങ്ങള്‍ക്ക് ഭക്ഷണക്കിറ്റും വിതരണണ ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ ബെസ്റ്റ് വേ റിയാദ് യൂണിറ്റ് പ്രസിഡന്റ് അസ്ലം പാലത്ത്, സെക്രട്ടറി ബിബിന്‍ ആലപ്പുഴ, ട്രഷറര്‍ ഷൗക്കത്ത് അലി, പി ആര് ഒ ലിബു മാത്യു, വൈസ് പ്രസിഡന്റ് സുബൈര്‍ കൊടുങ്ങല്ലൂര്‍, ജോയിന്‍ സെക്രട്ടറി അന്‍സാര്‍ ജെഎംടി എന്നിവര്‍പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






