റിയാദ്: സൗദിയില്‍ ദേശീയ തലത്തില്‍ നടന്നുവരുന്ന കെ.എം.സി.സി അംഗത്വ ക്യാമ്പയിന്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സമിതി നിയോഗിച്ച റിയാദ് കെ.എം.സി.സി തെരഞ്ഞെടുപ്പ് സമിതി.
മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മെയ് 15 മുതല്‍ ജൂലൈ 30 വരെ മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കും. തുടര്‍ന്ന് സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വരും. മൂന്ന് വര്‍ഷമാണ് കാലാവധി. ഓണ്‍ലൈന്‍ വഴിയും മെമ്പര്‍ഷിപ്പ് എടുക്കാന്‍ അവസരം ഉണ്ട്. www.mykmcc.in വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. മണ്ഡലം കമ്മിറ്റികള്‍ അപേക്ഷ പരിശോധിച്ച് അംഗത്വം അനുവദിക്കും.
സംഘടനാ പ്രവര്‍ത്തന രംഗത്ത് ക്രിയാത്മകമായ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നു. വിവിധ ജില്ലാ മണ്ഡലം, ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളും റിയാദില്‍ നടക്കുന്നുണ്ട്. പൊതുസമൂഹത്തില്‍ നിന്ന് ആവേശകരമായ പിന്തുണയാണ് കെഎംസിസിക്ക് ലഭിക്കുന്നത്. 2020 മുതല്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്ന സുരക്ഷാ പദ്ധതിക്ക് കീഴില്‍ 10 ലക്ഷം രൂപയാണ് അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസി കുടുംബത്തിന് നല്‍കുന്നത്. പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജാതി, മത ഭേദമന്യേ ആനുകൂല്യം വിതരണം ചെയ്തിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ഉപസമിതി അംഗങ്ങളായ സി.പി മുസ്തഫ, കബീര്‍ വൈലത്ത, യു.പി മുസ്ത, ഷുഹൈബ് പനങ്ങാങ്ങര എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.