റിയാദ്: സൗദിയിലെ ബെനാമി സംരംഭങ്ങള്‍ നിയമ വിധേയമാക്കുന്നതിന് അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഒരാഴ്ച. ഫെബ്രുവരി 16ന് മുമ്പ് പദവി ശരിയാക്കണമെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ബെനാമി സംരലംഭകര്‍ എത്രയും വേഗം പദവി ശരിയാക്കണമെന്ന് മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു. പദവി ശരിയാക്കാത്തവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി ഉണ്ടാകും. അടുത്ത ആഴ്ച മുതല്‍ ബെനാമി സംരംഭകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കും. നിയമലംഘകര്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, നിരവധി സംരംഭകര്‍ ഇതിനകം നിക്ഷേപ ലൈസന്‍സ് നേടി ഇളവ് പ്രയോജനപ്പെടുത്തി. പൊതുമാപ്പ് കാലാവധി കഴിയാന്‍ ഒരാഴ്ച മാത്രമാണ് ബാക്കിയുളളതെങ്കിലും ഇനിയും ഇളവ് പ്രയോജനപ്പെടുത്താന്‍ കഴിയും. അതുകൊണ്ടുതന്നെ ബെനാമി സംരംഭകര്‍ നിയമ വിധേയമാകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.