റിയാദ്: സൗദിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറയുന്നു. പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. 24 മണിക്കൂറിനിടെ 3162 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 4088 പേര്‍ രോഗമുക്തി നേടി. 3 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് വരുകയാണ്. 32,000 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 7.19 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6.78 ലക്ഷം രോഗ മുക്തി നേടി. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം രാജ്യത്ത് ഇതുവരെ 8,962 പേരാണ് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.