Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

രണ്ട് ദിവസം മുമ്പ് ദമ്മാമിലെത്തിയ മലയാളി മരിച്ചു

ദമ്മാം: രണ്ടു ദിവസം മുമ്പ് തൊഴില്‍ തേടിയെത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഓയൂര്‍ ചെറിയ വെളിനല്ലൂര്‍ റണൂര്‍ വട്ടപ്പാറ സ്വദേശി ഫസീല മന്‍സിലില്‍ കബീര്‍ (36)ആണ് മരിച്ചത്. പുതിയ വിസയിലാണ് കബീര്‍ ദമ്മാമില്‍ എത്തിയത്. അല്‍ കോബാറിലെ സ്വകാര്യ കമ്പനിയില്‍ ഏറെ കാലം ജോലി ചെയ്തിരുന്ന കബീര്‍ ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടില്‍ പോയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 7 ന് പുതിയ വിസയില്‍ എത്തുകയായിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനാണ്

ഷാമിലാ ബീവിയാണ് ഭാര്യ. അല്‍ഫിയ ഫാത്തിമ (7), ആദില്‍ (3) എന്നിവര്‍ മക്കളാണ്. ഷാമില ഇപ്പോള്‍ 4 മാസം ഗര്‍ഭവതിയാണ്. ദമ്മാം സൗദി ജര്‍മ്മന്‍ ആശുപത്രി മോര്‍ച്ചറിയിഫ സൂക്ഷിച്ചിട്ടുളള മയ്യിത്ത് ദമ്മാമില്‍ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് പി കെ മന്‍സൂര്‍ എടക്കാട്, സലിം കണ്ണൂര്‍, അലി മാങ്ങാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍പൂര്‍ത്തിയാക്കി വരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top