
റിയാദ്: സൗദി അറേബ്യയിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ ആരോഗ്യ സുരക്ഷ സംബന്ധിച്ച് യാത്രക്കാരെ ബോധവത്ക്കരിക്കണമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് എട്ട് മാസം കഴിഞ്ഞവര്‍ക്ക് തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റാറ്റസ് ലഭിക്കില്ല. ഇത്തരക്കാര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.

18 വയസില്‍ കൂടുതല്‍ പ്രായമുള്ള യാത്രക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പുവരുത്തണം. വാക്‌സിന്‍ സ്വീകരിക്കാന്‍ ഇളവുളളവര്‍ക്ക് ഇതു ബാധകമല്ലെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





