Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

കോഴിക്കോട്-റിയാദ് ഫ്‌ളൈ നാസ് സര്‍വീസ് ആരംഭിച്ചു

റിയാദ്: മലബാറില്‍ നിന്നുളള സൗദി പ്രവാസികള്‍ക്ക് ആശ്വാസം. കോഴിക്കോട്-റിയാദ് സെക്ടറില്‍ ഫ്‌ളൈ നാസ് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു. എയര്‍ ബബിള്‍ പ്രകാരമാണ് സര്‍വീസ് ആരംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് യാത്രാ ക്ലേശം അനുഭവിക്കുന്നവര്‍ക്ക് അനുഗ്രഹമാണ് കോഴിക്കോട്-റിയാദ് സര്‍വീസ്. എയര്‍ ബബിള്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ജനുവരി 7ന് സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അനുമതി വൈകിയതോടെ സര്‍വീസ് അനിശ്ചിതത്വത്തിലായിരുന്നു. അതിനിടെയാണ് ഫെബ്രുവരി 7 മുതല്‍ സര്‍വീസ് ആരംഭിച്ചത്.

കോഴിക്കോട് – റിയാദ് സെക്ടറില്‍ ആഴ്ചയില്‍ മൂന്ന് വീതം സര്‍വീസ് ആണ് നടത്തുക. ചൊവ്വ, വെളളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7.30ന് റിയാദിലെത്തുന്ന വിമാനം 8.30ന് മടങ്ങും. എട്ട് ബിസിനസ്സ് ക്ലാസ് ഉള്‍പ്പെടെ 164 സീറ്റിംഗ് കപ്പാസിറ്റിയാണ് ഫ്‌ളൈ നാസിനുളളത്. ഇരു ദിശകളിലേക്കും പരമാവധി ആഴ്ചയില്‍ തൊളളായിരത്തിലധികം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top