Sauditimesonline

abdul salam
ഹായിലിന്റെ മണ്ണില്‍ അബ്ദുല്‍ സലാമിന് നിത്യനിദ്ര

വിമാനത്തില്‍ കയറുന്നതിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

ദമാം: എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ കയറുന്നതിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ മുക്കാട്ടുകര, നെറ്റിശേരി ഗിരീഷ് നെല്ലിപ്പറമ്പില്‍ ആണ് മരിച്ചത്. 57 വയസായിരുന്നു. ഫയര്‍ ആന്റ് സേഫ്ടി കമ്പനിയില്‍ ബിസിനസ് ഡവലപ്‌മെന്റ് ഓഫീസറായിരുന്നു. എയര്‍പോര്‍ട്ട് അത്യാഹിത വിഭാഗത്തില്‍ സിപിആര്‍ ഉള്‍പ്പെടെ പ്രാഥമിക ശുശ്രൂഷ നല്‍കി ഖത്തീഫ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുന്നതിനുളള നടപടി പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top