Sauditimesonline

Photo - 2 - PERUNNAL RAAV - KKDNZ (1)
സുല്‍ത്താന്‍ ബത്തേരിയേക്കാള്‍ ഗമയുള്ളൊരു കോഴിക്കോടന്‍ നോസ്റ്റാള്‍ജിയ

അറിവിന്റെ അക്ഷരവാതില്‍ തുറന്ന് സ്ത്രീശക്തി; കിംഗ് ഫഹദ് ലൈബ്രറി സന്ദര്‍ശിച്ച് വനിതാ കൂട്ടായ്മ

റിയാദ്: കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചു വനിതാ കൂട്ടായ്മ. ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ‘സ്ത്രീ ശാക്തീകരണം വായനയിലൂടെ’ എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ വനിതാ വിഭാഗമാണ് ലൈബ്രറി സന്ദര്‍ശിച്ചത്. സ്ത്രീകളുടെ ബൗദ്ധികവും സാമൂഹികവുമായ വളര്‍ച്ചയില്‍ വായനയ്ക്കുള്ള പ്രാധാന്യം വിളംബരം ചെയ്യാനായിരുന്നു സന്ദര്‍ശനം.

ആഘോഷങ്ങള്‍ക്കപ്പുറം വായന പകരുന്ന അറിവു സ്ത്രീകളെ ശാക്തീകരിക്കാന്‍ സഹായിക്കും. അതാണ് ലൈബ്രറി സന്ദര്‍ശനം ലക്ഷ്യം വെച്ചതെന്ന് റിയാദ് കൗണ്‍സില്‍ വനിത ഫോറം കോര്‍ഡിനേറ്റര്‍ അഞ്ജു അനിയന്‍ പറഞ്ഞു.

ലോകത്തെ മികച്ച ലൈബ്രറികളിലൊന്നായ റിയാദ് കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറിയിലെ വിപുലമായ പുസ്തകശേഖരവും ചരിത്രരേഖകളും സംഘം പരിചയപ്പെട്ടു. കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റിസ്‌വാന ഫൈസല്‍, ജോയിന്‍ സെക്രട്ടറി സൗമ്യ തോമസ്, ഇവന്റ് കോര്‍ഡിനേറ്റര്‍ സബ്രിന്‍ ഷംനാസ്, നിര്‍വാഹക സമിതി അംഗങ്ങളായ സലീന ജയിംസ്, മിനുജ മുഹമ്മദ്, സജ്‌ന എന്നിവര്‍ നേതൃത്വം നല്‍കി. ലൈബ്രറിയിലെ അത്യാധുനിക സൗകര്യങ്ങളും സ്ത്രീ സൗഹൃദമായ വായനാ അന്തരീക്ഷവും സംഘത്തിന് പുതിയ അനുഭവമായി.

കോര്‍ഡിനേറ്റര്‍ അഞ്ജു അനിയന്റെ അദ്ധ്യക്ഷതയില്‍ ചര്‍ച്ചയും നടന്നു. റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ കാബിനറ്റ് വനിതാ ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ്, റിയാദ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റിയാസ് വണ്ടൂര്‍, ജോയിന്‍ സെക്രട്ടറി സനീഷ് നസീര്‍, വൈസ് പ്രസിഡന്റ് റിസ് വാന ഫൈസല്‍, ജോയിന്‍ ട്രഷറര്‍ ബിനു സി.എസ്, മീഡിയ കോര്‍ഡിനേറ്റര്‍ രാഹുല്‍ രവീന്ദ്രന്‍, പി.ആര്‍.ഒ. ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സൗമ്യ തോമസ് സ്വാഗതവും സബ്രീന്‍ ഷംനാസ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top