റിയാദ്: റഹീം ദിയാ ധന സമാഹരണത്തിന് റിയാദിലെ കോഡിനേഷന്‍ കമ്മറ്റി നടത്തിയ ബിരിയാനി ചലഞ്ചില്‍ കേളി കലാസാംസ്‌കാരിക വേദി 4,854 ബിരിയാനി വില്‍പന നടത്തി. ഇതിന്റെ തുക 27 ലക്ഷം രൂപ (1.21 ലക്ഷം റിയാല്‍) കൈമാറി.
റിയദ് ഡി പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കോഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ് എന്നിവര്‍ ചേര്‍ന്ന് ചലഞ്ച് കോഡിനേറ്റര്‍മാരായ നൗഷാദ് ആലുവ, ഫൈസല്‍ അമ്പലം കോഡ്, അലി അക്ബര്‍ എന്നിവര്‍ക്ക്
കൈമാറി. കോഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ സിപി മുസ്തഫയും സാന്നിഹിതനായിരുന്നു.
കേളി കലാ സാംസ്‌കാരിക വേദിയുടെ 26 വാഹനങ്ങളും വിതരണത്തിനായി സൗജന്യ സര്‍വീസ് നടത്തി. അല്‍ ഖര്‍ജ്ജ്, മുസ്സാമിയ, അല്‍ ഗുവയ്യ, ദുര്‍മ, റൂവൈദ എന്നീ വിദൂര പ്രദേശങ്ങളിലും കേളി വണ്ടിയര്‍മാര്‍ വിതരണം നടത്തി. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മലിന്റെ നേതൃത്വത്തില്‍ 109 കേളി വളണ്ടിയര്‍മാരാണ് രംഗത്തുണ്ടായിരുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.