റിയാദ്: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നിര്‍ബന്ധമായും നല്‍കേണ്ട ഫിത്വര്‍ സകാത്ത് വിതരണം ചെയ്തു കെഎംസിസി മാതൃകയായി. മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും ബൃഹത്തായ ഫിത്വര്‍ സകാത്ത് വിതരണം കൂടിയാണിത്.
36 ടണ്‍ അരിയാണ് ഈ വര്‍ഷം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. ജില്ലാ, മണ്ഡലം കമ്മറ്റികള്‍ വഴി പൊതു സമൂഹത്തില്‍ നിന്ന് സമാഹരിച്ച ഫിത്വര്‍ സകാത്തിന്റെ വിതരണത്തിന് നൂറുകണക്കിന് വളന്റിയര്‍മാര്‍ നേതൃത്വം നല്‍കി.
റിയാദിലും പരിസര പ്രദേശങ്ങളിലുമുളള വിവിധ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കാണ് അരി വിതരണം ചെയ്തത്. പ്രധാനമായും മുനിസിപ്പാലിറ്റി ക്ലീനിംസ് തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലായിരുന്നു ഇമി വിതരണം.
ഇന്നലെ രാത്രി ആരംഭിച്ച അരി വിതരണം അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. അബ്ദുറഹ്മാന്‍ ഫറോഖ്, മുജീബ് ഉപ്പട, നജീബ് നല്ലങ്കണ്ടി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഷുഹൈബ് പനങ്ങാങ്ങര, റഫീഖ് മഞ്ചേരി, റിയാസ് തിരൂര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.