Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

ബ്‌ളാക് ഹാറ്റ് ത്രിദിന സമ്മേളനം റിയാദില്‍: അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ വിദഗ്ദര്‍ പങ്കെടുക്കും

റിയാദ്: സൈബര്‍ സുരക്ഷാ രംഗത്തെ വിവിധ വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന ബ്‌ളാക് ഹാറ്റ് അന്താരാഷ്ട്ര മേള നവംബര്‍ 15ന് റിയാദില്‍ ആരംഭിക്കും. ഗള്‍ഫ്-ആഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലിയ സൈബബര്‍ സുരക്ഷാ മേള മൂന്ന് ദിവസം നീണ്ടു നില്‍ക്കും. സൈബര്‍ സുരക്ഷയില്‍ അവബോധം നേടുന്നതിന് മേള സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര രംഗത്തെ പ്രഗത്ഭരായ സൈബര്‍ വിദഗ്ദരാണ് ബ്‌ളാക് ഹാറ്റ് മേളയില്‍ പങ്കെടുക്കുന്നത്. നവംബര്‍ 17 വരെ മൂന്ന് ദിവസം രാവിലെ 11 മുതല്‍ രാത്രി 9 വരെ റിയാദ് ഫ്രണ്ട് എക്‌സിബിഷന്‍ സെന്ററിലാണ് പരിപാടി. റിയാദ് സീസണിന്റെ ഭാഗമായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ സഹകരണത്തോടെ സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ പ്രതിഭ തെളിയിച്ച ഇരുനൂറിലധികം വിദഗ്ദര്‍ പങ്കെടുക്കും. പ്രരിശീലന കോഴ്‌സ്, ശില്പശാല, വിവിധ മത്സരങ്ങള്‍ക്ക് ഒരു മില്ല്യണ്‍ റിയാല്‍ പാരിതോഷികവും വിതരണം ചെയ്യും.

സൈബര്‍ സുരക്ഷാ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍, സോഫ്ട്‌വെയറുകള്‍, വിവിധ ഐടി ഉപകരണങ്ങള്‍ എന്നവക്ക് പുറമെ എക്‌സിക്യൂട്ടീവ് ഉച്ചകോടി, ബിസിനസ് കൂടിക്കാഴ്ചകള്‍ എന്നിവയും ബ്‌ളാക് ഹാറ്റ് എക്‌സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top