
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മലപ്പുറം മുണ്ടുപറമ്പ് ശാന്തിനഗര്‍ ജയരാജന്റെ (63) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. സൗദി ഗാര്‍ഡന്‍സ് കമ്പനിയില്‍ 28 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരു മാസം സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സ തേടി. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാം് ഹൃദയാഘാതം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ജയരാജന് പരിചരണവുമായി കേളി രംഗത്തുണ്ടായിരുന്നു. കമ്പനി അധികൃതരുടെ സഹകരണത്തോടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചതും കേളി പ്രവര്‍ത്തകരാണ്. എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
പരേതരായ ചെപ്പങ്ങാട്ടില്‍ കൃഷ്ണന്‍ കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: സുശീല.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
