റിയാദ്: കരുനാഗപ്പള്ളി കൂട്ടായ്മ ‘മൈത്രി’ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റഹ്മാന്‍ മുനമ്പത് (പ്രസിഡണ്ട്), നിസാര്‍ പള്ളിക്കശ്ശേരില്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് സാദിഖ് (ട്രഷറര്‍), മജീദ് മൈത്രി (ജീവകാരുണ്യ കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.
ശിഹാബ് കൊട്ടുകാട് (രക്ഷാധികാരി), ബാലുക്കുട്ടന്‍ (ചെയര്‍മാന്‍), ഷംനാദ് കരുനാഗപ്പള്ളി (ഉപദേശക സമിതി ചെയര്‍മാന്‍), നസീര്‍ ഖാന്‍, നാസര്‍ ലെയ്‌സ്, നസീര്‍ ഹനീഫ (വൈസ് പ്രസിഡന്റ്) സാബു കല്ലേലിഭാഗം, അനില്‍ കരുനാഗപ്പള്ളി (ജോയിന്റ് സെക്രട്ടറി), മുനീര്‍ തണ്ടാശ്ശേരില്‍ (ജോയിന്റ് ട്രഷറര്‍), ഷാജഹാന്‍ കോയിവിള (ജോ. ജീവകാരുണ്യ കണ്‍വീനര്‍), സജീര്‍ (ആര്‍ട്‌സ്), റാഷിദ് (സ്‌പോര്‍ട്‌സ്), ഫത്തഹുദീന്‍, ഷഫീക്ക് പുള്ളിയില്‍ (വിദ്യാഭ്യാസം), ഷാനവാസ് മുനമ്പത് (പുനരധിവാസം), സക്കീര്‍ ഷാലിമാര്‍, ഷംസ് വടക്കുംതല, കബീര്‍ പാവുമ്പ (ഉപദേശക സമിതി അംഗങ്ങള്‍), അബ്ദുല്‍ ജബ്ബാര്‍ മഹാത്മ (മൈത്രി കേരളാ കോര്‍ഡിനേറ്റര്‍). 17 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സക്കീര്‍ ഷാലിമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.