റിയാദ്: കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്ന ക്യാമ്പയിന്‍ ഊര്‍ജിതപ്പെടുത്തുമെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ഡിസംബര്‍ 15 വരെയാണ് ക്യാമ്പയിന്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അംഗങ്ങളെ ഇത്തവണ പദ്ധതിയുടെ ഭാഗമാക്കും. മുഴുവന്‍ ഏരിയകളിലും പ്രചരണം എത്തിക്കും. പ്രവാസികള്‍ക്കിടയിലെ മാതൃകാപരമായ പരസ്പര സഹായ പദ്ധതിയാണിത്. അംഗങ്ങള്‍ക്ക് ചികിത്സ സഹായവും മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുന്ന പദ്ധതി പ്രവാസ സമൂഹം ഏറ്റെടുത്തതാണ്. മുന്‍പ് അംഗങ്ങളായവര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയാലും പദ്ധതിയില്‍ അംഗത്വം പുതുക്കാന്‍ കഴിയും. ‘ഹദിയത്തുറഹ്മ’ എന്നപേരില്‍ പെന്‍ഷന്‍ പദ്ധതിയും ഇതിന്റെ ഭാഗമായി നടന്നുവരുന്നുണ്ട്.
കോടിക്കണക്കിന് രൂപയുടെ സഹായം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിതരണം ചെയ്തു. പ്രവാസ ലോകത്തെ നന്മയുള്ള മനുഷ്യരുടെ സഹായം കൊണ്ടാണ് ഇത് സാധിച്ചതെന്ന് യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഉസ്മാന്‍ അലി പാലത്തിങ്ങല്‍, അബ്ദുറഹ്മാന്‍ ഫറൂഖ്, കബീര്‍ വൈലത്തൂര്‍, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, സിറാജ് മേടപ്പില്‍ എന്നിവര്‍ക്ക് സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനുള്ള ചുമതല നല്‍കി. ഉസ്മാന്‍ അലി പാലത്തിങ്ങല്‍, യു പി മുസ്തഫ, സത്താര്‍ താമരത്ത്, മജീദ് പയ്യന്നൂര്‍, അഷ്‌റഫ് കല്‍പകഞ്ചേരി, അഡ്വ. അനീര്‍ ബാബു, റഫീഖ് മഞ്ചേരി, ഷമീര്‍ പറമ്പത്ത്, മാമുക്കോയ ഒറ്റപ്പാലം, പി സി അലി വയനാട്, പി സി മജീദ്, നാസര്‍ മാങ്കാവ്,മുനീര്‍ വാഴക്കാട്, ജാഫര്‍ കുന്ദമംഗലം, സിദ്ധീഖ് കോങ്ങാട്, ഷാഫി കാസര്‍കോട്, ജലീൽ കരിക്കന എറണാകുളം, ഷറഫ് വയനാട് എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും സുരക്ഷ സമിതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫറൂഖ് നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
